സ്‌കൂളുകളിൽ Design Thinking &Innovation കോഴ്‌സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാൻ ഇന്ത്യ

സ്‌കൂളുകളിൽ ഡിസൈൻ തിങ്കിംഗ് ആന്റ് ഇന്നൊവേഷൻ കോഴ്‌സ് ആരംഭിക്കുന്ന ആദ്യ രാജ്യമായി മാറാൻ ഇന്ത്യ. കല, സാമൂഹിക ശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് ക്രിയാത്മകവും, നൂതനവുമായ പരിഹാരം കണ്ടെത്താൻ ഡിസൈൻ തിങ്കിംഗ് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ ഭാഗമായി ഈ അധ്യയന വർഷം തന്നെ പല സ്‌കൂളുകളിലും ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി കോഴ്‌സ് ആരംഭിച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും, ഐഐടി ബോംബെയിലെ അദ്ധ്യാപകരും ചേർന്നാണ് കോഴ്സിനായുള്ള പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിരീക്ഷണം, കണ്ടെത്തൽ, വിശകലനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളുൾക്കൊള്ളുന്നതാണ് ഡിസൈൻ തിങ്കിംഗ് ആന്റ് ഇന്നൊവേഷൻ കോഴ്‌സ്.

അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന നിലവിലുള്ള നൈപുണ്യ പാഠ്യപദ്ധതി ഒരു ഓപ്ഷണൽ വിഷയമാണ്, പരീക്ഷകൾ പാസാകാൻ ഇതൊരു മാനദണ്ഡമായിരിക്കില്ല. വിദ്യാർത്ഥികൾക്ക് അവരുടെ മികവിനനുസരിച്ച് beginning, developing, proficient, excellent എന്നിങ്ങനെ ഗ്രേഡുകൾ നൽകും. 7 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായി ഡിസൈൻ തിങ്കിംഗ് സംബന്ധിക്കുന്ന പ്രത്യേക പാഠ്യപദ്ധതി പുറത്തിറക്കാനാണ് നിലവിൽ സിബിഎസ്ഇ പദ്ധതിയിടുന്നത്. ഡിസൈൻ തിങ്കിംഗ് കൂടാതെ, കോഡിംഗ്, ഡാറ്റ സയൻസ്, വെർച്വൽ റിയാലിറ്റി, AI എന്നിവയുൾപ്പെടുന്ന മറ്റ് 11 നൈപുണ്യ കോഴ്സുകൾക്കായുള്ള കോഴ്‌സ് മെറ്റീരിയലുകളും സിബിഎസ്ഇ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്.

India introduces design thinking and innovation courses in schools.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version