സ്ക്രാപ്പ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യൻ റെയിൽവേ. ആക്രി വില്പനയിലൂടെ ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയുടെ വരുമാനം. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ സ്ക്രാപ്പ് വില്പനയിലെ വരുമാനം 2,587 കോടി രൂപയായി. ഈ കാലയളവിലെ സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തേക്കാൾ 28.91 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ലഭിച്ചത്. 2022-23 ൽ, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള മൊത്ത വരുമാനം 4,400 കോടി രൂപയായാണ് റെയിൽവേ കണക്കാക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് സ്ക്രാപ്പ് വില്പന. 2021-22 ലെ 3,60,732 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 2022-23 ൽ ഇതുവരെ 3,93,421 മെട്രിക് ടൺ ഇരുമ്പ് വിറ്റുപോയി. 2022-23ൽ ഇതുവരെ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോമോട്ടീവുകളും വിറ്റഴിഞ്ഞു. ഇ-ലേലത്തിലൂടെയാണ് റെയിൽവേ സ്ക്രാപ്പ് വിൽക്കുന്നത്.
India Railways sets New Record in scrap sales.