മികച്ച 4G കവറേജിൽ Jio മുന്നിൽ; ഗെയ്മിങ്ങിൽ എയർടെല്ലും |Jio| |4G Coverage| | Airtel|

റിലയൻസ് ജിയോ രാജ്യത്ത് ഏറ്റവും സ്ഥിരതയും കവറേജുമുള്ള 4G സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് മൊബൈൽ അനലിറ്റിക്‌സ് കമ്പനിയായ ഓപ്പൺ സിഗ്നൽ. ജിയോ 62.6% സ്കോർ നേടിയാണ് Excellent Consistent Quality അവാർഡ് നേടിയത്. റിപ്പോർട്ട് പ്രകാരം മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിൽ Airtel ആണ് മുന്നിൽ നിൽക്കുന്നത്. വീഡിയോ സ്ട്രീമിംഗിലും ഡൗൺലോഡ് വേഗതയിലും എയർടെൽ, ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്നു. 13.6 Mbps ആണ് എയർടെല്ലിന്റെ ഡൗൺലോഡിങ് വേഗത.

അപ്‌ലോഡ് വേഗതയിൽ ഒന്നാമത് നിൽക്കുന്നത് വൊഡാഫോൺ ഐഡിയയുടെ 4G നെറ്റ്‌വർക്കാണ്. 4.7 Mbps ആണ് Vi യുടെ ശരാശരി അപ്‌ലോഡ് സ്പീഡ്. 1.1 Mbps വേഗതയുമായി BSNL ആണ് ഏറ്റവും പിന്നിൽ. നെറ്റ്‌വർക്ക് സേവനത്തിൽ ഒന്നാമതെത്താനുള്ള എയർടെല്ലിന്റെയും ജിയോയുടെയും വാശിയേറിയ മത്സരമാണ് മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. BSNL, Airtel, Jio, Vi തുടങ്ങിയ നെറ്റ്‌വർക്കുകളെ 90 ദിവസങ്ങളോളം പഠിച്ചതിനു ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

Reliance Jio offers the most consistent 4G services in India, Says the Mobile Network Experience Report. Jio has the highest coverage in India. Airtel provides a better experience in gaming, video streaming and download speed. Vi has the best upload speed experience and It has an average speed of 4.7 Mbps.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version