ബെംഗളൂരു Kempegowda അന്താരാഷ്ട്ര വിമാനത്താവളത്തിലെ 'Garden Terminal' പ്രവർത്തനസജജമായി

ബെംഗളൂരു Kempegowda അന്താരാഷ്ട്ര വിമാനത്താവളത്തിലെ ”Garden Terminal’ പ്രവർത്തനസജ്ജമായി. നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെർമിനൽ ഉദ്ഘാടനം ചെയ്യും. കർണ്ണാടക ആരോഗ്യമന്ത്രി കെ.സുധാകർ പങ്കുവെച്ച ടെർമിനലിന്റെ 84 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇന്ത്യയുടെ ഉദ്യാന നഗരമെന്ന നിലയിലുള്ള ബെംഗളൂരുവിന്റെ മനോഹാരിത പൂർണ്ണമായും പ്രദർശിപ്പിക്കുന്ന രീതിയിലാണ് ടെർമിനലിന്റെ രൂപകൽപ്പന. വിശാലമായ ഔട്ട്ഡോർ ഗാർഡൻ, കൃത്രിമ വെള്ളച്ചാട്ടങ്ങൾ, റൂഫ്ടോപ്പ് സോളാർ പാനലുകൾ, മെട്രോ അടക്കമുള്ള മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ്ബ് തുടങ്ങിയവ പ്രധാന സവിശേഷതകളാണ്.

ആദ്യഘട്ട നിർമ്മാണത്തിന് ഏകദേശം 13,000 കോടി രൂപയാണ് ചെലവ്. 255,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തൃതിയായി കണക്കാക്കുന്നത്. ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് അമേരിക്കൻ ആർക്കിടെക്ചർ സ്ഥാപനമായ Skidmore, Owings & Merrill ആണ്. ഒന്നാംഘട്ടത്തിൽ ഏകദേശം 2.5 ലക്ഷം ചതുരശ്ര മീറ്റർ ബിൽറ്റ്-അപ്പ് ഏരിയ നിർമ്മിക്കും, രണ്ടാം ഘട്ടത്തിൽ ഇത് 4.41 ലക്ഷം ചതുരശ്ര മീറ്ററായി വികസിപ്പിക്കും. ടെർമിനൽ വഴി ഒരു വർഷത്തിനുള്ളിൽ 25 ദശലക്ഷത്തോളം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version