വീട്ടുജോലികൾ ചെയ്യുന്ന ആൻഡ്രോയിഡ് റോബോട്ടിനെ വികസിപ്പിച്ച് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിയാദ് ചാത്തോത്ത്. രാവിലെ വീട്ടുകാരെ വിളിച്ചുണർത്തുന്നതു മുതൽ ഭക്ഷണം തയ്യാറായിക്കഴിഞ്ഞാൽ അത് ഡൈനിം​ഗ് ടേബിളിലേക്ക് എത്തിക്കുന്ന ജോലിയടക്കം ഈ റോബോട്ട് ചെയ്യും. റോബോട്ട് നിർമ്മാണത്തിന്റെ ആദ്യപടിയായി ഒരു റസ്‌റ്റോറന്റിൽ ഭക്ഷണം വിളമ്പുന്ന റോബോട്ടിനെക്കുറിച്ച് ഷിയാദ് അന്വേഷിച്ചപ്പോൾ, മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ വിലയുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് തന്റെ ഗവേഷണത്തിലൂടെ, അത്തരമൊരു സംവിധാനം നിർമ്മിക്കുന്നതിന് ചെലവ് കുറഞ്ഞ മാർഗങ്ങളുണ്ടെന്ന് കണ്ടെത്തി.

ഒരു വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് സ്റ്റൂളും, അതിനടിയിൽ അലുമിനിയം പ്ലാറ്റ്‌ഫോമും നാല് ടയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചാണ് ആദ്യ മോഡലുണ്ടാക്കിയത്. മോട്ടോറോടുകൂടിയ 12 വോൾട്ട് ഗിയറാണ് റോബോട്ടിനെ ചലിപ്പിക്കാൻ ഉപയോ​ഗിച്ചത്. എന്നാൽ അതിനെ മനുഷ്യരൂപത്തിലുള്ള റോബോട്ടാക്കി മാറ്റാൻ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. റോബോട്ടിന്റെ നിർമാണത്തിന് ആകെ ചെലവായത് 10,000 രൂപയിൽ താഴെയാണെന്ന് ഷിയാദ് പറയുന്നു.
ഒരു കറുത്ത ഇൻസുലേഷൻ ടേപ്പ് പിന്തുടർന്നാണ് അടുക്കളയിൽ നിന്ന് ഡൈനിംഗ് ഏരിയയിലേക്ക് റോബോട്ട് സഞ്ചരിക്കുന്നത്. ഈ സഞ്ചാരപാത അഥവാ ‘പാത്ത്’ സൂചിപ്പിക്കാനാണ് റോബോട്ടിന് ‘പാത്തൂട്ടി’ എന്ന പേര് നൽകിയത്. വീട്ടുജോലികൾ ചെയ്യുന്ന ഒരു റോബോട്ടിന്റെ കഥ പറയുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന മലയാള സിനിമയിൽ നിന്നുള്ള റഫറൻസ് എന്ന നിലയിൽ നാട്ടുകാർ ഷിയാദിന്റെ റോബോട്ടിനെ ആൻഡ്രോയിഡ് പാത്തൂട്ടി എന്നാണ് വിളിക്കുന്നത്.

അൾട്രാസോണിക് സെൻസറാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. കൂടാതെ, MIT ആപ്പ്, Admega MicroController എന്നിവയിലൂടെ ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിന് സ്വയം പ്രവർത്തിക്കാനും 6 കിലോ വരെ ഭാരം വഹിക്കാനും കഴിയും. ടേപ്പ് ഉപയോഗിച്ച് പാത മുൻകൂട്ടി സജ്ജീകരിക്കാതെ പാത്തൂട്ടിയുടെ സഞ്ചാരം നിയന്ത്രിക്കുകയാണ് ഷിയാദിന്റെ അടുത്ത പദ്ധതി. റോബോട്ടിൽ ഉപയോ​ഗിക്കുന്ന സാങ്കേതികവിദ്യ മൈക്രോകൺട്രോളറിൽ നിന്ന് മൈക്രോപ്രൊസസറിലേക്ക് മാറ്റുകയാണെങ്കിൽ, തറ വൃത്തിയാക്കൽ, പാത്രം കഴുകൽ, ഭക്ഷണം തയ്യാറാക്കൽ തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ പോലും റോബോട്ടിന് ചെയ്യാൻ സാധിക്കും.

Muhammad Shiad Chattoth, a native of Kannur, has developed an android robot that does household work. From waking up the family in the morning to bringing food to the dining table, this robot has got everything. The robot moves from the kitchen to the dining area following a black insulation tape, from that comes the name ‘Pathooty’ to indicate this path.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version