- പുതിയ ടച്ച്സ്ക്രീന്‍ സാങ്കേതികവിദ്യ വികസിപ്പിച്ച് മദ്രാസ് ഐഐടിയിലെ ഗവേഷകർ.
- iTad എന്ന പേരിലുള്ള സാങ്കേതികവിദ്യയിലൂടെ, ഡിസ്പ്ലേയില്‍ കാണുന്ന വസ്തുക്കളുടെ ടെക്സ്ചറുകള്‍ ഉപയോക്താവിന് സ്പര്ശിച്ചറിയാൻ സാധിക്കും.
- മൂര്‍ച്ചയുള്ള അരികുകൾ, പരുപരുത്ത പ്രതലങ്ങൾ പോലുള്ള ടെക്സ്ചറുകള്‍ തൊട്ടറിയാൻ സാങ്കേതികവിദ്യ സഹായിക്കുന്നു.
- ഐഐടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പായ മെര്‍ക്കല്‍ ഹാപ്റ്റിക്സ്, ടച്ച്ലാബുമായി ചേര്‍ന്നാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
- ഐഐടി മദ്രാസിലെ അപ്ലൈഡ് മെക്കാനിക്സ് വിഭാഗം പ്രൊഫ. എം മണിവണ്ണനാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്.
- ഓൺലൈൻ ഷോപ്പിംഗിനടക്കം സാങ്കേതികവിദ്യ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്.
- നിലവിലുള്ള ഫോണുകളിലെ ടച്ച് സ്ക്രീനുകള്‍ക്ക് ഒരു വ്യക്തിയുടെ വിരലുകളുടെ സ്ഥാനം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
- മള്‍ട്ടി ടച്ച് സെന്‍സിംഗ്, ഹാപ്റ്റിക്സ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള ഐടാഡിലെ സംവിധാനം ഇതിൽ നിന്ന് വ്യത്യസ്തമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
- iTad-ല്‍ ചലിക്കുന്ന ഭാഗങ്ങള്‍ ഒന്നുംതന്നെയില്ല, പകരം ഒരു ഇന്‍-ബില്‍റ്റ് മള്‍ട്ടി-ടച്ച് സെന്‍സറിന്റെ സഹായത്തോടെ ഇലക്ട്രോ അഡീഷന്‍ പ്രതിഭാസം ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത്.
- കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം ഓട്ടോമേഷൻ, ഗെയിമിംഗ് തുടങ്ങിയ മേഖലകളിൽ ഐ ടാഡ് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
IIT Madras develops a new technology called ‘iTad’. This new touchscreen technology let users feel the texture of images. This is useful while purchasing products from the e-commerce sites. Feeling the texture of the product will help in decision making.