വയനാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ താജ് വയനാട് റിസോർട്ട് ആൻഡ് സ്പായ്ക്ക് തുടക്കം കുറിച്ചു.

120 കോടിയുടെ നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടിൽ നടത്തിയിരിക്കുന്നത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. പ്രവാസി മലയാളിയും റിസോർട്ട് സിഎംഡിയുമായ എൻ. മോഹൻ കൃഷ്ണനാണ് ഈ സ്വപ്ന സംരംഭത്തിന് ചുക്കാൻ പിടിച്ചത്. ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹര ദൃശ്യം നൽകുന്നതാണ് ജലാശയത്തോടു ചേർന്നുളള ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ. ജലാശയത്തിന്റെയും ഭൂമിയുടെയും ആകാശത്തിന്റെയും കാഴ്ച നല്കുന്ന പനോരമിക് മുറികളും കോട്ടേജുകളും റിസോർട്ടിന്റെ പ്രത്യേകതയാണ്.
- 864 ചതുരശ്രഅടി വിസ്തീർണമുളള പ്രസിഡൻഷ്യൽ വില്ലയും മൂന്ന് റസ്റ്റോറന്റുകളും റിസോർട്ടിലുണ്ട്.
- നാല് പൂൾവില്ലകളും 42 വാട്ടർഫ്രണ്ട് കോട്ടേജുമുൾപ്പെടെ 61 മുറികളാണുളളത്.
- യോഗാ പവലിയൻ, ജീവ സ്പാ, ആംഫി തീയറ്റർ എന്നിവ അതിഥികളെ കാത്തിരിക്കുന്നു.