ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ ജെറ്റുകളുടെ നിർമ്മാണത്തിന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും, ഇന്ത്യൻ വ്യോമസേനയും കരാറിലൊപ്പുവെച്ചു. 70 ജെറ്റുകൾക്കായാണ് 6,800 കോടി രൂപയുടെ കരാർ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ പരിശീലന വിമാനമാണ് ഹിന്ദുസ്ഥാൻ ടർബോ ട്രെയിനർ 40.

നൈറ്റ് ഫ്ലൈയിങ്ങ്, നാവിഗേഷൻ, ക്ലോസ് ഫോർമേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഇരട്ട സീറ്റുള്ള HTT-40 ജെറ്റുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. നിലവിൽ വ്യോമസേനയ്ക്ക് 106 HTT-40 ജെറ്റുകളാണ് ആവശ്യമുള്ളത്. പരമാവധി ടേക്ക് ഓഫ് ഭാരം 2,800 കിലോഗ്രാം, ഉയർന്ന വേഗം മണിക്കൂറിൽ 450 കിലോമീറ്റർ, പറക്കൽ പരിധി 1000 കിലോമീറ്റർ തുടങ്ങിയവ ഈ ട്രെയിനർ ജെറ്റുകളുടെ പ്രധാന സവിശേഷതകളാണ്. എച്ച്എഎല്ലിന്റെ ബെംഗളൂരുവിലും, നാസിക്കിലുമുള്ള രണ്ട് യൂണിറ്റുകളിലായാണ് ട്രെയിനർ ജെറ്റുകളുടെ നിർമ്മാണം നടക്കുക. നിലവിലെ HAL, HPT–32 ദീപക്കിന് പകരമായി 181 ട്രെയിനർ ജെറ്റുകൾ വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് HTT-40 ജെറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.

According to a press release from the Ministry of Defence, the Indian Air Force and Hindustan Aeronautics Ltd. have agreed to buy 70 HTT-40 indigenous trainer aircraft for a total of Rs 6,800 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version