വിവാദങ്ങൾക്കും, ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ ട്വിറ്റർ ഇടപാടിൽ അന്തിമ തീരുമാനമെടുക്കാൻ ഇലോൺ മസ്ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഒക്ടോബർ 28 വരെയാണ് തീരുമാനം വ്യക്തമാക്കാൻ ഡെലവെയർ കോടതി അനുവദിച്ച സമയപരിധി. ഇതിന് മുൻപായി ഡീലുമായി ബന്ധപ്പെട്ട് സൗത്ത് കൊറിയയിലെ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ മിറേയുമായുണ്ടാക്കിയ കരാറും അവസാനിപ്പിയ്ക്കും.
46.5 ബില്യൺ ഡോളറിന്റെ ഇക്വിറ്റി, ഡെബ്റ്റ് ഫിനാൻസിങ് എന്നിവയോടെ ഇടപാട് അവസാനിപ്പിക്കാനാണ് നീക്കം. റിപ്പോർട്ടുകൾ പുറത്തു വന്നതോടെ, ട്വിറ്ററിന്റെ ഓഹരിമൂല്യം 3% ഉയർന്ന് 52.95 ഡോളറിലെത്തി. മോർഗൻ സ്റ്റാൻലി, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ ഉൾപ്പെടെയുള്ള ബാങ്കുകൾ ഇടപാടിനെ പിന്തുണയ്ക്കുന്നതിനായി 13 ബില്യൺ ഡോളർ ഡെബ്റ്റ് ഫിനാൻസ് അനുവദിച്ചിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റർ ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചത്.
Billionaire Elon Musk plans to close the Twitter deal by Friday. He notified co-investors who help him with the $44 billion acquisition deal. Equity investors such as Sequoia Capital and Binance have received the notification. A Delaware court judge had instructed Musk to complete the transactions by Friday.