രാജ്യത്തെ ആദ്യത്തെ Sports Helmet ടെസ്റ്റിംഗ് സെന്റർ മീററ്റിൽ സ്ഥാപിക്കും.
കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കുന്ന സെന്ററിന് ഡൽഹിയിലെ ഓഖ്ലയിൽ എക്സ്റ്റൻഷൻ സൗകര്യം ഒരുക്കും.
ഏകദേശം 3 കോടി രൂപ ചിലവുവരുന്ന കേന്ദ്രത്തിന്റെ നിർമ്മാണം നാല് മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെസ്റ്റിംഗ് സെന്ററിലെ പരിശോധനാ സൗകര്യങ്ങൾ, 2023 ഫെബ്രുവരി ആദ്യവാരത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ ഗെയിമുകൾക്കായി നിർമ്മിക്കുന്ന ഹെൽമെറ്റുകളെല്ലാം ഗുണനിലവാര പരിശോധനയ്ക്കായി നിലവിൽ ഇന്ത്യയിൽ നിന്ന് യുകെ പോലുള്ള വിദേശരാജ്യങ്ങളിലേക്കാണ് അയയ്ക്കുന്നത്.
ടെസ്റ്റിംഗ് കേന്ദ്രം ആരംഭിക്കുന്നതോടെ, ഈ ഗുണനിലവാര പരിശോധന വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രത്തിലെ ജീവനക്കാർക്ക് കാനഡയിൽ നിന്നുള്ള ടെസ്റ്റിംഗ് വിദഗ്ധരുടെ പ്രത്യേക സംഘം പരിശീലനം നൽകും.