ഈ വർഷം Facebook സ്ഥാപകൻ Mark Zuckerberg-ന് നഷ്ടപ്പെട്ടത് സമ്പത്തിന്റെ 61%
- ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 2022 -ൽ സക്കർബർഗിന് 76.6 ബില്യൺ ഡോളർ ആണ് നഷ്ടപ്പെട്ടത്
- 48.9 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള സക്കർബർഗ് ഇപ്പോൾ ലോകത്തിലെ 23-ാമത്തെ സമ്പന്നനാണ്
- 2020 ഓഗസ്റ്റിൽ 102 ബില്യൺ ഡോളർ ആസ്തിയുമായി മൂന്നാമത്തെ ഏറ്റവും വലിയ ധനികനായിരുന്നു മാർക്ക് സക്കർബർഗ്
- മെറ്റയുടെ തകർച്ചയിൽ സമ്പത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനെത്തുടർന്നാണ് സമ്പന്നപട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്നും 23-ാം സ്ഥാനത്തേക്ക് Meta CEO പതിച്ചത്
- മെറ്റയിലെ 13ശതമാനം ഓഹരികളാണ് സക്കർബർഗിന്റെ സമ്പത്തിലെ കയറ്റിറക്കങ്ങൾ നിർണയിക്കുന്നത്
- 2022 മൂന്നാം ക്വാർട്ടറിൽ ലാഭത്തിൽ 52 ശതമാനം ഇടിവാണ് മെറ്റ ഓഹരികൾ രേഖപ്പെടുത്തിയത്, ഇത് തുടർച്ചയായ രണ്ടാമത്തെ ത്രൈമാസ ഇടിവാണ്.
- മെറ്റയുടെ ഓഹരി മൂല്യം ഈ വർഷം മാത്രം 70 ശതമാനത്തോളമാണ് ഇടിഞ്ഞത്, മെറ്റാവേഴ്സ് യൂണിറ്റിന്റെ നഷ്ടം 2023-ലും തുടരുമെന്നാണ് റിപ്പോർട്ടുകൾ
- മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ 67ശതമാനം ഇടിവും മെറ്റ രേഖപ്പെടുത്തിയിരുന്നു
- മെറ്റാവേഴ്സിനെ കുറിച്ചുളള മാർക്ക് സക്കർബർഗിന്റെ അമിതവാദങ്ങളിൽ മെറ്റയുടെ നിക്ഷേപകർ പോലും അസംതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
- ഐഫോൺ പ്രൈവസിയിൽ ആപ്പിളിന്റെ പുതിയ നയംമാറ്റങ്ങളും ടിക് ടോക്കിന്റെ വൻ പ്രചാരവും ഫേസ്ബുക്കിന് വൻതോതിൽ ഉപയോക്താക്കളെ നഷ്ടമാക്കിയിട്ടുണ്ട്