വലിയ വിമാനങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന ഗുജറാത്തിലെ Tata-Airbus സംയുക്തസംരംഭം ശ്രദ്ധനേടുന്നു
ഇന്ത്യൻ എയർഫോഴ്സിനായി 40 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ ഇവിടെ ആദ്യം നിർമ്മിക്കും
എയർഫോഴ്സിന്റെ മറ്റ് ആവശ്യങ്ങൾക്കും കയറ്റുമതിക്കുമുളള വിമാനങ്ങളും ഇവിടെ നിർമിക്കും. 2025 ഓഗസ്റ്റിനുള്ളിൽ ആദ്യത്തെ 16 വിമാനങ്ങൾ വഡോദര വ്യോമസേനക്ക് കൈമാറും. വലിയ വിമാനങ്ങൾ പൂർണ്ണമായും നിർമ്മിക്കാൻ കഴിയുന്ന 12 രാജ്യങ്ങൾ മാത്രമുള്ള എക്സ്ക്ളൂസീവ് ക്ലബിൽ ഇതോടെ ഇന്ത്യയും അംഗമാകും.
Tata-Airbus സംയുക്തസംരംഭമാണ് ഗുജറാത്തിലെ വഡോദരയിലൊരുങ്ങുന്ന നൂതന പദ്ധതി
ഇന്ത്യയെ ഗ്ലോബൽ സ്പേസ് ഹബ്ബ് ആക്കാൻ ലക്ഷ്യമിടുന്നതാണ് ടാറ്റ എയർബസ് പ്രൊജക്റ്റ്
C-295 വിമാന നിർമാണകേന്ദ്രത്തിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
C-295 വിമാനം ഇന്ത്യൻ വ്യോമസേനയുടെ ലോജിസ്റ്റിക്കൽ ശേഷി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ ഡിഫൻസ്-എയ്റോസ്പേസ് സെക്ടറിനെ പരിവർത്തനം ചെയ്യാൻ പ്ലാന്റിന് കഴിയും
അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 2000-ത്തിലധികം വിമാനങ്ങൾ വേണ്ടിവരും
എയ്റോസ്പേസ് മേഖലയിൽ മാത്രം 3 ബില്യൺ ഡോളറിന്റെ നിക്ഷേപം നടന്നതായി നരേന്ദ്രമോദി പറഞ്ഞു
100-ലധികം ഇടത്തരം, ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾ (MSME) പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു
22,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ജോയിന്റ് വെഞ്ച്വർ ഗുജറാത്തിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Tata Advanced Systems, യൂറോപ്യൻ എയ്റോസ്പേസ് വമ്പൻമാരായ Airbus Defence and Space of Spain എന്നിവയുടേതാണ് സംയുക്തസംരംഭം
പ്രവർത്തനസജ്ജമായാൽ, സി-295 വിമാന നിർമാണ കേന്ദ്രം രാജ്യത്തെ സ്വകാര്യമേഖലയിലെ ആദ്യ സംരംഭമാകും
അറുനൂറോളം വൈദഗ്ധ്യം ആവശ്യമുളള തൊഴിലവസരങ്ങൾ നേരിട്ടും 3,000-ത്തിലധികം പരോക്ഷ തൊഴിലുകളും കൂടാതെ 3,000 മീഡിയം സ്കിൽ തൊഴിലുകളും പ്ലാന്റ് നൽകും
പ്രത്യേക ദൗത്യങ്ങളും ദുരന്ത പ്രതിരോധവും സമുദ്ര പട്രോളിംഗ് ചുമതലകളും നിർവഹിക്കാൻ കഴിയുന്ന ഗതാഗത വിമാനമാണ് C-295. വിമാനത്തിന് പാരാട്രൂപ്പിനെ എയർഡ്രോപ്പ് ചെയ്യാൻ കഴിയും, കൂടാതെ അപകടഘട്ടത്തിലോ മെഡിക്കൽ ഇവാക്വേഷനോ ഉപയോഗിക്കാനും സാധിക്കുന്ന മൾട്ടിപ്പർപ്പസ് വിമാനമാണ് വഡോദരയിൽ ഒരുങ്ങുന്നത്