ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം, ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവെന്ന് റിപ്പോർട്ട്. 2.92 ദശലക്ഷം പേർക്കാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം തൊഴിൽ നൽകുന്നത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള വിവിധ വിഷയങ്ങളിൽ ഡാറ്റയും, സ്ഥിതിവിവരക്കണക്കുകളും നൽകുന്ന സ്ഥാപനമാണ് സ്റ്റാറ്റിസ്റ്റ. സിവിലിയൻ സ്റ്റാഫ്, കംബൈനിംഗ് ആക്ടീവ് സർവ്വീസ് ഉദ്യോഗസ്ഥർ, റിസർവിസ്റ്റുകൾ എന്നിവർ ഇതിലുൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റാറ്റിസ്റ്റയുടെ കണക്കുപ്രകാരം, 2.91 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്ന യുഎസ് പ്രതിരോധ വകുപ്പാണ് ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാതാവ്. ചൈനയിൽ, സിവിലിയൻ സ്ഥാനങ്ങൾ ഉൾപ്പെടാത്ത പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ഏകദേശം 2.5 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 2.3 ദശലക്ഷം തൊഴിലാളികളുള്ള വാൾമാർട്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന കമ്പനിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1.6 ദശലക്ഷം തൊഴിലാളികളുമായി ആമസോൺ ആണ് രണ്ടാം സ്ഥാനത്ത്.
India’s defence ministry is the world’s biggest employer