Tata Steel മുൻ എംഡിയായിരുന്ന Jamshed J. Irani അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട അദ്ദേഹം 43 വർഷമായി ടാറ്റ സ്റ്റീലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 2011 ജൂണിലാണ് ഇറാനി Tata Steel ബോർഡിൽ നിന്ന് വിരമിച്ചത്. 1990 കളുടെ തുടക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുൻ‌നിരയിൽ നിന്ന് നയിക്കുകയും, ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകുകയും ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്.

ടാറ്റ സ്റ്റീലിനും, ടാറ്റ സൺസിനും പുറമെ, Tata Motors, Tata Teleservices എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992-93 കാലഘട്ടത്തിൽ, Confederation of Indian Industry (CII)യുടെ ദേശീയ പ്രസിഡന്റായിരുന്നു. 1996-ൽ റോയൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ ഇന്റർനാഷണൽ ഫെലോ ആയി നിയമിക്കപ്പെട്ടിട്ടുണ്ട്.

1997-ൽ എലിസബത്ത് രാജ്ഞിയുടെ ഇൻഡോ-ബ്രിട്ടീഷ് വ്യാപാര-സഹകരണത്തിന് നൽകിയ സമ​ഗ്ര സംഭാവനകൾക്കായി Honorary Knighthood ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. വ്യവസായ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. മെറ്റലർജി മേഖലയിലെ അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി 2008-ൽ ഇന്ത്യാ ഗവൺമെന്റിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡും നേടി. ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്റ്റീൽ ഉൽപ്പാദകരായി മാറുന്നതിനിടയിലും, ഗുണനിലവാരത്തിലും ഉപഭോക്തൃ സംതൃപ്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയം പുനർനിർമ്മിക്കാൻ ടാറ്റ സ്റ്റീലിനെ പ്രാപ്തമാക്കിയതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.

Jamshed J Irani, known as India’s Man of Steel, passed away. He was 86 years old. He was associated with Tata Steel for more than four decades. He joined the Tata Steel board in 1981 and was also a non-executive director of the company for a decade from 2001.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version