ജർമ്മനിയിലെ കൊളോണിൽ നടന്ന ഇന്റർമോട്ട് മോട്ടോർസൈക്കിൾ ട്രേഡ് ഫെയറിൽ പ്രോട്ടോടൈപ്പ് പ്രിവ്യൂ ചെയ്തു. പുതിയ ഇലക്ട്രിക് മോട്ടോർബൈക്ക് ഇപ്പോഴും പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്. 2025-ഓടെ പത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യാനാണ് കവാസാക്കിയുടെ പദ്ധതി. ആഗോളതലത്തിൽ കുറഞ്ഞത് മൂന്ന് ഇലക്ട്രിക് വാഹനങ്ങളെങ്കിലും 2022ൽ അവതരിപ്പിക്കുമെന്നാണ് കവാസാക്കി മോട്ടോഴ്സിന്റെ പ്രസിഡന്റ് ഹിരോഷി ഇറ്റോ പറയുന്നത്. ഇവന്റിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് പ്രോട്ടോടൈപ്പ് ആഗോള വിപണിയിൽ വിൽപ്പനയ്ക്കെത്തിയ Z250 naked street മോട്ടോർസൈക്കിളിന്റെ മാതൃകയിലാണ്. മിനിമലിസ്റ്റിക് ബോഡി, മികച്ച ഇന്ധനടാങ്ക്,മിഴിവുറ്റ ഹെഡ്ലാമ്പ് എന്നിങ്ങനെയുളള സവിശേഷത ഈ മോഡലിനുണ്ട്. സാധാരണയായി, ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈൻ അവയെ വേറിട്ടു നിർത്തുന്നു. എന്നാൽ ഈ പ്രോട്ടോടൈപ്പ് ഒറ്റനോട്ടത്തിൽ ഇലക്ട്രിക് വാഹനമാണെന്ന് ആർക്കും പറയാൻ കഴിയില്ല. ഇലക്ട്രിക് മോട്ടോർസൈക്കിൾ റിയർവീലിന് പ്രാധാന്യം നൽകുന്ന ചെയിൻ ഡ്രൈവുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നു. ഹാർഡ്വെയറിന്റെ കാര്യത്തിൽ, രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉണ്ട്. മുൻവശത്ത് ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും സസ്പെൻഷൻ കാര്യക്ഷമമാക്കുന്നു. ബാറ്ററി കപ്പാസിറ്റി, ചാർജിംഗ് സമയം, റൈഡിംഗ് റേഞ്ച് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.
Kawasaki showcases its First Electric Motorbike. The EV prototype is based on Kawasaki’s Z250 naked street motorcycle.