- രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മൂല്യം ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി Piyush Goyal പറഞ്ഞു.
- രാജ്യത്തെ 80,000 സ്റ്റാർട്ടപ്പുകൾ കേന്ദ്ര വ്യവസായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- 2022ന്റെ ആദ്യ മൂന്നു പാദങ്ങളിൽ ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 15.7 ബില്യൺ ഡോളറെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
- ആഗോള വ്യാപാര സംഘടനയായ നാസ്കോമിന്റെ (NASSCOM) പഠനത്തിലാണ് കണ്ടെത്തൽ.
- NASSCOM റിപ്പോർട്ട് അനുസരിച്ച്, 2022 സെപ്തംബർ അവസാനത്തോടെ, ഫണ്ടിംഗ് ഡീലുകൾ 78 ശതമാനം വർധിച്ച് 215 ആയി.
- ആകെ ഡീൽ മൂല്യത്തിന്റെ 37 ശതമാനവും സംഭാവന ചെയ്തത് ഫിൻടെക് കമ്പനികളാണ്.
- ആകെ ഫിൻടെക് ഫണ്ടിംഗ് മൂല്യത്തിലേക്ക് ഏകദേശം 48 ശതമാനവും ഫിൻടെക് സ്റ്റാർട്ടപ്പുകൾ സംഭാവന ചെയ്തു.
- റിപ്പോർട്ട് പ്രകാരം, 2022 ഒക്ടോബർ വരെ, രാജ്യത്ത് 26ഓളം യൂണികോണുകൾ സൃഷ്ടിക്കപ്പെട്ടു.
- OneCard, 5ire, Tata1mg, Shiprocket, Molbio എന്നിവ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ യൂണികോണുകളായവയാണ്.
- 210 മില്യൺ ഡോളറുമായി എഡ്ടെക് സ്റ്റാർട്ടപ്പായ upGrad ഏറ്റവും വലിയ ഫണ്ട് സമാഹരണം നടത്തി.
- നിക്ഷേപ രംഗത്ത്, Blume Ventures, Sequoia India, Accel എന്നിവയാണ് കൂടുതൽ ഡീലുകൾക്ക് നേതൃത്വം നൽകിയത്.
India’s startup ecosystem is valued at about Rs 3 trillion. Indian tech startups raised $15.7 billion in CY22. Revealed a report by the National Association of Software and Service Companies (NASSCOM).