- രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ നിയമന പാറ്റേണുകളിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് Razorpayയുടെ പഠനറിപ്പോർട്ട്.
- സ്റ്റാർട്ടപ്പുകൾ പുതിയ നിയമനങ്ങൾ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
- സ്ഥിരം ജീവനക്കാരുടെ നിയമനത്തിൽ കഴിഞ്ഞ 12 മാസത്തിനിടെ 61 ശതമാനം കുറവ് രേഖപ്പെടുത്തി.
- അതേസമയം, നിലവിലുള്ള ഫുൾ ടൈം തൊഴിലാളികളുടെ ശമ്പളത്തിൽ 64.7 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
- മതിയായ ഫണ്ട് ലഭിക്കാത്തതാണ് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിയമനം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
- സ്ഥിരം ജീവനക്കാർക്കു പകരം ഗിഗ് വർക്കേഴ്സിനെയാണ് നിലവിൽ സ്റ്റാർട്ടപ്പുകൾ കൂടുതലായും നിയമിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
- 2021 ഒക്ടോബർ മുതൽ ഗിഗ് വർക്കേഴ്സിനുള്ള (gig workers) ശമ്പളത്തിൽ 153 ശതമാനം വളർച്ചയുണ്ടായി.
- സെമി-ഗിഗ് വർക്ക്ഫോഴ്സ് മോഡലിലേക്ക് ( semi-gig workforce Model) മാറിയ മൊത്തം സംരംഭങ്ങളുടെ എണ്ണം 15 ശതമാനം വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Razorpay’s study reports on changes in hiring patterns of startups in the country. The report also points out that startups are cutting back on new hires. There has been a 61 per cent decline in permanent staff recruitment over the past 12 months.