ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് പ്രാദേശികമായി നിർമിക്കാനൊരുങ്ങുകയാണ് UAE.


ഷാർജയിലുള്ള Al Zubair ഇൻഡോർ വെർട്ടിക്കൽ ഫാമിലെ Veggitech സംവിധാനത്തിലാണ് ഉയർന്ന വിളവും നിലവാരമുള്ള കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നത്. യുഎഇയിൽ ഇത്തരത്തിലുള്ള ആദ്യ അഗ്രോടെക് സംരംഭമാണിത്.
കഠിനാധ്വാനവും സൂക്ഷ്മതയും ആവശ്യമുള്ള കൃഷി പ്രക്രിയയാണ് കുങ്കുമപ്പൂവിന്റെത്.

ലക്ഷ്യം 5 കിലോ പൂവ്
5 കിലോഗ്രാം കുങ്കുമപ്പൂവിനായി 150,000 കിഴങ്ങുകളാണ് ഇറക്കുമതി ചെയ്തത്. ഉയർന്ന നിലവാരമുള്ള കുങ്കുമപ്പൂവിന് ഒരു കിലോഗ്രാമിന് ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വില വരുന്നുണ്ട്. ഇലക്കറികൾ, ബെറികൾ തുടങ്ങിയവയ്ക്കാണ് വെർട്ടിക്കൽ കൃഷി സാധാരണയായി നടത്തുന്നത്. ഈ രീതിയിൽ പ്രാദേശികമായി കുങ്കുമപ്പൂവ് വളർത്തുന്നത് പുതിയ ആശയമാണെന്ന് UAE ചെയർവുമൺ Christine Zimmermann പറഞ്ഞു.
വെർട്ടിക്കൽ ഫാമിംഗ്
കുങ്കുമപ്പൂവിന്റെ വളർച്ചയ്ക്കാവശ്യമായ താപനില കൃത്യമായി നിയന്ത്രിക്കാൻ വെർട്ടിക്കൽ ഫാമിങ് രീതി സഹായിക്കും. രാജ്യത്തെ ഭക്ഷ്യോൽപ്പാദനവും, ഭാവി കാർഷിക സംവിധാനങ്ങളും വർദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാം നിർമ്മിക്കാനുള്ള പദ്ധതി യുഎഇ പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത കൃഷിയുടെ പ്രധാന വെല്ലുവിളികളായ മണ്ണ്, താപനില, ജലം എന്നിവയെ ലൈറ്റ്-അസിസ്റ്റഡ് ഹൈഡ്രോപോണിക്സ് സംവിധാനത്തിലൂടെ ഫോക്കസ് ചെയ്യുന്ന അഗ്രോ ടെക് സ്റ്റാർട്ടപ്പാണ് Veggitech.

കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനും ജനാധിപത്യവൽക്കരിക്കാനും അർബൻ ഫാമിങ്ങിനെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സംവിധാനത്തിന്റെ ഉദ്ദേശം.