ഫീൽഡിലെ വിജയം കോഹ്ലിയെ വൈവിധ്യമാർന്ന ബ്രാൻഡുകളുടെയും മുഖമാക്കി മാറ്റി. T20 ലോകകപ്പിൽ മികച്ച ഫോമിലായ വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യം വീണ്ടും ഉയരുന്നുവെന്നാണ് റിപ്പോർട്ട്.
പ്രതിദിനം 1.5 കോടി രൂപയാണ് സ്റ്റാർ ബാറ്റ്സ്മാൻ സമ്പാദിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രാൻഡ് കൺസൾട്ടൻസി സ്ഥാപനമായ ക്രോളിന്റെ റിപ്പോർട്ടിൽ 185.7 ദശലക്ഷം ഡോളർ അഥവാ 1,500 കോടി രൂപ മൂല്യമുളള ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സെലിബ്രിറ്റിയാണ് കോഹ്ലി. കോഹ്ലിയുടെ എൻഡോഴ്സ്മെന്റ് ഫീസ്, ഒരു ബ്രാൻഡിന് പ്രതിവർഷം 5-6 കോടി രൂപയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. T20 ലോകകപ്പിന് ശേഷം എൻഡോഴ്സ്മെന്റ് ഫീസ് കുറഞ്ഞത് 15 ശതമാനമെങ്കിലും ഉയരുമെന്ന് സെലിബ്രിറ്റി മാനേജർമാർ പറയുന്നു.
PUMA മുതൽ VICKS വരെ
ഏകദേശം 25 മുതൽ 30 വരെ പ്രമുഖ ബ്രാൻഡുകൾ വരെ കോഹ്ലിയെ പരസ്യമുഖമാക്കിയിട്ടുണ്ട്. PUMA ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായ വിരാട് കോഹ്ലി എട്ട് വർഷത്തെ കരാറിന് 2017-ൽ നേടിയത് 110 കോടി. വിരാടിന്റെ പേരിൽ വ്യക്തിഗത വസ്ത്രങ്ങളും ഷൂ ലൈനും ജർമ്മൻ സ്പോർട്സ് വെയർ കമ്പനി പുറത്തിറക്കി. മിന്ത്രയുടെ കരാർ ഒപ്പിട്ടത് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും ഒരുമിച്ചാണ്, 2019-ൽ 10 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. Vivo, Audi India, Manyavar,Wrogn,Too Yumm, MRF Tyres,Philips, Uber,VickS തുടങ്ങിയ നിരവധി ബ്രാൻഡുകളുടെയും പ്രമോഷന്റെ മുഖമാണ് വിരാട് കോഹ്ലി. കോഹ്ലിക്ക് നിക്ഷേപകൻ കൂടിയായ മൊബൈൽ പ്രീമിയർ ലീഗ് (MPL) 12 കോടി രൂപയാണ് നൽകുന്നത്. കോഹ്ലിയുടെ ബാറ്റിൽ ലോഗോ ഒട്ടിച്ചതിന് പ്രതിവർഷം 12.5 കോടി രൂപയാണ് MRF നൽകുന്നത്. 2015ൽ ഔഡിയുമായി (AUDI) 5 കോടി രൂപയുടെ കരാറിൽ കോലി ഒപ്പുവച്ചു. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമായ MPL, ഓറൽ കെയർ സ്റ്റാർട്ടപ്പ് ടൂത്ത്സി, Rage Coffee, Livspace, സസ്യാധിഷ്ഠിത ഇറച്ചി ബ്രാൻഡായ ബ്ലൂ ട്രൈബ് എന്നിവയുമായും വിരാട് കരാറിലേർപ്പെട്ടിട്ടുണ്ട്.
റെക്കോർഡുകൾ തകർത്ത് കോഹ്ലി
ഇൻസ്റ്റാഗ്രാമിൽ 221 ദശലക്ഷം ഫോളോവേഴ്സുള്ള കോഹ്ലി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് 3 ലക്ഷം രൂപയാണ് നേടുന്നത്. ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും ശേഷം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മൂന്നാമത്തെ അത്ലറ്റ് കൂടിയാണ് അദ്ദേഹം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫോം നഷ്ടമായ കോഹ്ലി , 2021 ൽ ദേശീയ ടീമിന്റെ നായകസ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.
Cricketer Virat Kohli Kohli has become a brand name. He represents several brands across different areas. Puma, Myntra, Wrogn, Manyavar, MRF, Philips, Too Yumm, Uber, MPL, and Vicks are a few. He makes Rs 1.5 cr per day from his endorsements.