റെയിൽവേ വിവരങ്ങളറിയാൻ സ്വകാര്യ ആപ്പുകളുപയോഗിക്കുന്നവരോട് NTES ആപ്പ് പിന്തുടരാൻ നിർദ്ദേശിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ സമയമടക്കം അറിയുന്നതിന് യാത്രക്കാർക്ക് ആശ്രയിക്കാനാകുന്ന ഔദ്യോഗിക ആപ്പാണ് NTES. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം ( CRIS) ആണ് ആപ്പിന്റെ രൂപകൽപ്പനയും നിർമ്മാണവും. നവംബർ 1 മുതൽ കൊങ്കൺ പാത വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം പരിശോധിക്കാൻ സ്വകാര്യ ആപ്പുകളുപയോഗിച്ച് വെട്ടിലായവർക്കായാണ് റെയിൽവേയുടെ നിർദ്ദേശം.
The National Train Enquiry System app is useful for knowing real-time train running status and any train related queries.
— Ministry of Railways (@RailMinIndia) April 2, 2021
Passengers can use NTES App while travelling to find answers to all the queries related to trains.
Download:https://t.co/GZtFAlwLowhttps://t.co/McFE3FtxIR pic.twitter.com/qgphcnO9AV
നോയിഡ, മുംബൈ, ബെഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഏജൻസികളാണ് ഇത്തരം സ്വകാര്യ ആപ്പുകളെ നിയന്ത്രിക്കുന്നത്. സമയമാറ്റം അപ്ഡേറ്റ് ചെയ്യാത്ത സ്വകാര്യ ആപ്പുകൾ നോക്കി മംഗളൂരുവിലെത്തിയ യാത്രക്കാർക്കൊന്നും വണ്ടി കിട്ടിയില്ല. തീവണ്ടിസമയം കൃത്യമായി അറിയാൻ തീവണ്ടി എഞ്ചിനു മുകളിൽ റിയൽടൈം ട്രെയിൻ ഇൻഫർമേഷൻ സംവിധാനമുണ്ട്. എന്നാൽ സ്വകാര്യ ആപ്പുകൾ ജിപിഎസ് വഴിയാണ് ഈ വിവരങ്ങൾ കൈമാറുന്നത്. അതേസമയം, റെയിൽവേയുടെ NTES ആപ്പിൽ കൂടുതൽ പേർ തിരയുമ്പോൾ, ആപ്പ് ഹാങ്ങ് ആകുന്നുവെന്ന പരാതിയും നിലവിലുണ്ട്.
Railways advises users to use the NTES app or the 139 hotline to track trains. Following several unauthorised Railway information apps, many passengers in Mangaluru and other regions are said to have missed their trains as train operations over the Konkan Railway network switched back to the regular timetable from the monsoon timetable on November 1.