ഇന്ത്യ വിടുന്ന രണ്ടാമത്തെ മൾട്ടിനാഷണൽ റീട്ടെയിലർ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) മെട്രോ എജിയുടെ ഇന്ത്യയിലെ ക്യാഷ് & കാരി ബിസിനസ്സ് വാങ്ങാൻ ഒരുങ്ങുന്നു.
4,060 കോടി രൂപയ്ക്ക് (500 മില്യൺ യൂറോ) ജർമ്മൻ റീട്ടെയിലറുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ 31 മൊത്ത വിതരണ കേന്ദ്രങ്ങളും ലാൻഡ് ബാങ്കുകളും മറ്റ് ആസ്തികളും ഏറ്റെടുക്കുമെന്ന് PTI റിപ്പോർട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുടെ ബിസിനസ് റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിലിന്റെ സാന്നിധ്യം B2B സെഗ്മെന്റിൽ വർദ്ധിപ്പിക്കാൻ ഈ ഏറ്റെടുക്കൽ സഹായിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ഇൻഡസ്ട്രീസും മെട്രോയും തമ്മിലുള്ള ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് RIL-ന്റെ ഓഫർ മെട്രോ അംഗീകരിച്ചത്.
മികച്ച സേവനം മെട്രോയുടെ മുഖമുദ്ര
2003-ലാണ് മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. കമ്പനി നിലവിൽ 31 മൊത്തവിതരണ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നു. റീട്ടെയിലർമാർ, കിരാന സ്റ്റോറുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് കമ്പനികൾ, കോർപ്പറേറ്റുകൾ തുടങ്ങിയ ബിസിനസുകൾക്കാണ് മെട്രോ എജി സേവനം നൽകുന്നത്. മെട്രോയ്ക്ക് ബാംഗ്ലൂരിൽ ആറ് സ്റ്റോറുകളാണുളളത്. ഹൈദരാബാദിൽ നാലും മുംബൈയിലും ഡൽഹിയിലും രണ്ട് വീതവുമാണ് സ്റ്റോറുകൾ.
കൊൽക്കത്ത, ജയ്പൂർ, ജലന്ധർ, സിരക്പൂർ, അമൃത്സർ, വിജയവാഡ, അഹമ്മദാബാദ്, സൂറത്ത്, ഇൻഡോർ, ലഖ്നൗ, മീററ്റ്, നാസിക്, ഗാസിയാബാദ്, തുംകുരു, വിശാഖപട്ടണം, ഗുണ്ടൂർ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ഓരോന്നും ഉൾപ്പെടുന്നതാണ് മെട്രോയുടെ മൊത്തവ്യാപാരശൃംഖല. ബിസിനസ് ഉപഭോക്താക്കൾക്ക് മാത്രമാണ് മെട്രോയുടെ സർവീസ്. അവയെല്ലാം കൃത്യമായി രജിസ്റ്റർ ചെയ്യുകയും ഉപഭോക്തൃ രജിസ്ട്രേഷൻ കാർഡ് നൽകുകയും ചെയ്യുന്നു. അന്തർദേശീയ വൈദഗ്ധ്യവും കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും ഉള്ളതിനാൽ, ഈ എല്ലാ ഉപഭോക്തൃ വിഭാഗങ്ങളുടെയും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മെട്രോ ക്യാഷ് ആൻഡ് കാരി ഇന്ത്യയിൽ മികച്ച സ്ഥാനത്താണ്.
Reliance Industries to acquire METRO AG’s Cash & Carry business in 500 million euros deal.