Tirupati  ക്ഷേത്ര ആസ്തി 2.5 ലക്ഷം കോടിയിലധികം/Tirupati temple's net worth over Rs 2.5 lakh crore

തിരുപ്പതിയിലെ ലോകപ്രശസ്തമായ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ആസ്തി 2.5 ലക്ഷം കോടിയിലധികമെന്ന് (ഏകദേശം 30 ബില്യൺ ഡോളർ) റിപ്പോർട്ട്. ചരിത്രത്തിലാദ്യമായി തിരുപ്പതി തിരുമല ദേവസ്ഥാനം (TTD) ആസ്തി വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ക്ഷേത്രമാണ് തിരുപ്പതി. ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി നൽകിയ ഭൂമി, കെട്ടിടങ്ങൾ, ബാങ്കുകളിലെ പണം, സ്വർണ്ണ നിക്ഷേപം എന്നിവ ടിടിഡിയുടെ ഉടമസ്ഥതയിലുള്ള ആസ്തികളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം TTD അധികൃതർ വെളിപ്പെടുത്തിയ പ്രകാരം വിവിധ ബാങ്കുകളിലായി 5300 കോടി രൂപ മൂല്യം വരുന്ന 10.25 ടൺ സ്വർണ്ണ നിക്ഷേപമാണുളളത്. 2.5 ടൺ സ്വർണ്ണാഭരണശേഖരവും ഏകദേശം 16,000 കോടി രൂപ ബാങ്കുകളിലെ നിക്ഷേപമായും ക്ഷേത്രത്തിനുണ്ട്. ഇന്ത്യയിലുടനീളമായി 7,123 ഏക്കര്‍ വരുന്ന 960 പ്രോപ്പർട്ടികളും TTD യുടെ കൈവശമുണ്ട്. 1933-ൽ സ്ഥാപിതമായതിനുശേഷം ആദ്യമായിട്ടാണ് ക്ഷേത്രഅധികാരികൾ ആസ്തി പ്രഖ്യാപിച്ചത്.

വിപ്രോയെക്കാൾ ധനികൻ
​IT സർവീസ് സ്ഥാപനമായ Wipro,ഫുഡ് ആൻഡ് ബിവറേജ് കമ്പനിയായ Nestle,സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളായ ONGC, IOC എന്നിവയുടെ വിപണി മൂലധനത്തേക്കാൾ കൂടുതലാണ് തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തി. ഭക്തർ അർപ്പിക്കുന്ന പണവും സ്വർണവും വർഷാവർഷം വർധിക്കുകയും ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നതും കൂടുതൽ വരുമാനം നേടുന്നതിലേക്ക് TTD യെ നയിച്ചു എന്നാണ് വിലയിരുത്തൽ. 1,000 കോടി രൂപയാണ് ഏകദേശം 2.5 കോടി ഭക്തർ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിക്ഷേപിച്ചതെന്നും കണക്കുകൾ പറയുന്നു. 2022-23 വർഷത്തേക്ക് ഏകദേശം 3,100 കോടി രൂപയുടെ വാർഷിക ബജറ്റാണ് ഫെബ്രുവരിയിൽ അവതരിപ്പിച്ചത്. ബാങ്കുകളിലെ നിക്ഷേപത്തിൽ നിന്നുള്ള പലിശ ഇനത്തിൽ 668 കോടി രൂപയിലധികം വരുമാനമായി ബജറ്റിൽ കണക്കാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, ന്യൂഡൽഹി എന്നിവിടങ്ങളിൽ TTDയുടെ നിയന്ത്രണത്തിൽ ധാരാളം ക്ഷേത്രങ്ങളാണുളളത്.

തിരുപ്പതിയെക്കാൾ മുൻപിൽ ഇവർ
രാജ്യത്ത് രണ്ട് ഡസനോളം കമ്പനികൾക്ക് മാത്രമാണ് തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന്റെ മൂല്യത്തേക്കാൾ വലിയ വിപണി മൂല്യമുള്ളത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (₹17.53 ലക്ഷം കോടി), ടാറ്റ കൺസൾട്ടൻസി സർവീസസ് (₹11.76 ലക്ഷം കോടി), എച്ച്ഡിഎഫ്‌സി ബാങ്ക് (₹8.34 ലക്ഷം കോടി), ഇൻഫോസിസ് (₹6.37 ലക്ഷം കോടി), ഐസിഐസിഐ ബാങ്ക് (₹6.31 ലക്ഷം കോടി), ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (₹5.92 ലക്ഷം കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (₹5.29 ലക്ഷം കോടി), ഭാരതി എയർടെൽ (₹4.54 ലക്ഷം കോടി),ITC(₹4.38) ലക്ഷം കോടി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tirupati temple richer than Wipro, Nestle, ONGC and IOC. The world famous Lord Venkateswara temple’s assets include 10.25 tonnes of gold deposits in banks, 2.5 tonnes of gold jewellery, about ₹16,000 crore of deposits in banks, and 960 properties across India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version