ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നവംബര്‍ 11ന് ഓടിത്തുടങ്ങും.

രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിന്‍, ചെന്നൈ-ബംഗളൂരു-മൈസൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ കാംപെയ്നിന്റെ ഭാഗമായി നിർമിച്ച ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച മോഡലാണ് ഇത്.

എക്സിക്യൂട്ടിവ്, ഇക്കണോമി എന്നീ രണ്ടു വിഭാഗങ്ങളുള്ള ട്രെയിനിൽ എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും. ഓട്ടോമാറ്റിക് വാതിലുകളുളള 16 കോച്ചുകളും 1128 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ട്രെയിനിലുണ്ട്. ഏകദേശം ആറര മണിക്കൂർ സമയം കൊണ്ട് ട്രെയിൻ ചെന്നൈയിൽ നിന്നും മൈസൂരിലെത്തും. വന്ദേഭാരത് എക്സ്പ്രസിന്റെ ശരാശരി വേഗത മണിക്കൂറിൽ 75 മുതൽ 77 കിലോമീറ്റർ വരെയാണ്.

  • മൈസൂർ – ചെന്നൈ റൂട്ടിൽ ഇക്കോണമി ക്ലാസിലോ AC ചെയര്‍ കാറിലോ യാത്ര ചെയ്യുന്നവര്‍ക്ക് 921 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 1,880 രൂപയുമാണ് ചാർജ് ഈടാക്കുക.
  • മൈസൂരിനും ബാംഗ്ലൂരിനുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കണോമി ക്ലാസില്‍ 368 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 768 രൂപയും ഈടാക്കും.

ആഴ്ചയിൽ ആറ് ദിവസവും ഓടുന്ന ട്രെയിൻ ബുധനാഴ്ചകളില്‍  ഉണ്ടാവില്ല. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വരണാസി എന്നി റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിനുകൾ മുന്‍പേ ഓടിത്തുടങ്ങിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ ശേഷിയുള്ളവയാണ് വന്ദേ ഭാരത് ട്രെയിനുകൾ.

The trial run of Indian Railways’ upcoming Chennai-Mysore Vande Bharat Express began today at Chennai’s MG Ramachandran Central Railway station. Prime Minister Narendra Modi will officially launch the Chennai-Mysore Vande Bharat Express train on Friday. This will be the sixth high-speed rail in India and the first one that was built entirely domestically in the country’s southern region.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version