Tesla സിഇഒ ഇലോൺ മസ്ക്കിന്റെ ഏറ്റെടുക്കലിനു പിന്നാലെ, പ്രമുഖർ ട്വിറ്റർ വിടുന്നതായി റിപ്പോർട്ട്.

ട്വിറ്റർ വിടുന്നോ പ്രമുഖർ ?

Tesla സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ, നിരവധി പ്രമുഖരാണ് പ്ലാറ്റ്ഫോം വിടുന്നത്. അതൃപ്തിയറിയിച്ച് ട്വിറ്റർ വിടുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് അമേരിക്കൻ സൂപ്പർ മോഡലായ Gigi Hadid. വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റേയും ഇടമായി ട്വിറ്റർ മാറിയെന്നാരോപിച്ചാണ് Gigi പ്ലാറ്റ്ഫോം ഉപേക്ഷിച്ചത്. 27കാരിയായ സൂപ്പർ മോഡലിന് ഇൻസ്റ്റാഗ്രാമിൽ 76.2 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അമേരിക്കൻ നടിയും, എലോൺ മസ്‌കിന്റെ മുൻ കാമുകിയുമായ Amber Heard, മസ്‌ക് ചുമതലയേറ്റ് ഒരാഴ്ചയ്ക്ക് ശേഷം സ്വന്തം ട്വിറ്റർ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

Gigi Hadid

ഹേർഡിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണെങ്കിലും, എന്തുകൊണ്ട് ട്വിറ്റർ വിട്ടെന്നതിനെക്കുറിച്ച് അവർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. Grey’s Anatomy, How To Get Away with Murder and Scandal, എന്ന പ്രമുഖ ടെലിവിഷൻ ഷോ നിർമ്മാതാവായ Shonda Rhimes കഴിഞ്ഞയാഴ്ചയാണ് തന്റെ ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചത്. ഇലോൺ മസ്ക്ക് ആസൂത്രണം ചെയ്ത കാര്യങ്ങളെയൊന്നും പിന്തുണയ്ക്കുന്നില്ലെന്ന് പ്രസ്താവിച്ചു കൊണ്ടായിരുന്നു പിന്മാറ്റം. 47,000 ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്.

ട്വിറ്റർ വിട്ടവരിൽ സംഗീത മേഖലയിൽ നിന്നുള്ളവരും

ട്വിറ്റർ നിലവിൽ ഒരു സ്വതന്ത്ര പ്ലാറ്റ്ഫോമല്ലെന്നും, അതിനാൽ അത് വിടുകയാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രമുഖ R&B സിംഗറായ Toni Braxton പടിയിറങ്ങിയത്. എട്ട് തവണ ഗ്രാമി നോമിനിയായ Sara Bareilles ഇത് തനിക്ക് വേണ്ടിയുള്ള പ്ലാറ്റ്ഫോമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അക്കൗണ്ടുപേക്ഷിച്ചത്. അമേരിക്കൻ ഫാന്റസി ടെലിവിഷൻ സീരീസായ The Good Place അഭിനേതാവ് Jameela Jamil എന്നിവരും ട്വിറ്റർ വിട്ടവരിൽ ഉൾപ്പെടുന്നു. വിദ്വേഷം, മതഭ്രാന്ത്, സ്ത്രീവിരുദ്ധത എന്നിവ പ്രചരിപ്പിക്കുന്ന ഒന്നായി ട്വിറ്റർ ഇനി മാറിയേക്കുമെന്ന് ഭയപ്പെടുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് മസ്ക്ക് ഏറ്റെടുക്കലാരംഭിച്ചത്.

ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ സ്ഥിരീകരിക്കാനും, ബ്ലൂ ടിക്കിലേക്ക് ആക്‌സസ് അനുവദിക്കാനും പ്രതിമാസം 8 ഡോളർ ഈടാക്കുമെന്നതായിരുന്നു ട്വിറ്ററുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ തീരുമാനം.

Twitter has been in trouble since Elon Musk’s $44 Bn acquisition. Now, it is losing its celebrity users. So far, six celebrities have quit Twitter

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version