ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് 11 കോടി രൂപ സമാഹരിച്ച് സൗത്ത് ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി (FMCG) ബ്രാൻഡായ Haeal Enterprises.
കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമായ Hedge Equities ഫൗണ്ടർ അലക്സ് കെ. ബാബു, എയ്ഞ്ചൽ ഫണ്ട് നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവരുൾപ്പെടെ 13 ഏഞ്ചൽ ഫണ്ട് നിക്ഷേപകരിൽ നിന്നാണ് Haeal ഫണ്ട് സമാഹരിച്ചത്. അഹമ്മദാബാദ് ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന, എറണാകുളം സ്വദേശി Rahul Mamman, 2020ൽ സ്ഥാപിച്ചതാണ് Haeal Enterprises. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളം ആസ്ഥാനമായുള്ള രണ്ട് എഫ്എംസിജി കമ്പനികളായ Lora Soaps, Orocleanx എന്നിവ അടുത്തിടെ കമ്പനി ഏറ്റെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിപുലീകരണ പദ്ധതികൾക്കായും, ഏറ്റെടുക്കലുകൾക്കായും ഫണ്ട് വിനിയോഗിക്കും.

സോപ്പ്, ഷാംപൂ, ബോഡി ലോഷനുകൾ തുടങ്ങി മിതമായ നിരക്കിലുള്ള പ്രീമിയം ഉൽപ്പന്നങ്ങളാണ് Haeal വിപണനം നടത്തുന്നത്. ബ്രാൻഡിന് കീഴിൽ വിവിധ ആയുർവേദ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. അടുത്ത വർഷം ആദ്യം ശ്രീലങ്കയിൽ നിർമ്മിക്കുന്ന, കുമാരി ഹെയർ ഓയിൽ കേരള വിപണിയിൽ അവതരിപ്പിക്കാൻ ഹേമാസ് ഫാർമസ്യൂട്ടിക്കൽസുമായി കമ്പനി അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. വിപുലീകരണ പദ്ധതികൾക്കൊപ്പം ജിസിസി രാജ്യങ്ങളിലും ഉൽപ്പന്ന പോർട്ട്ഫോളിയോ അവതരിപ്പിക്കു ന്നതിനുള്ള പരിശ്രമങ്ങളിലാണ് Haeal.

South India’s leading FMCG brand Haeal Enterprises has raised Rs 11 crore from angel investors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version