കടൽ പായലിൽ നിന്നും നൂറു ശതമാനം അലിയുന്ന തുച്ഛമായ വിലയുള്ള കവറുകളുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് Google എംപ്ലോയീ ആയിരുന്ന നേഹ ജെയിൻ.
ലോകത്തിലെ ഏറ്റവും വലിയ കമ്പനിയിൽ നിന്നും ജോലി രാജി വച്ചതിനു ശേഷമാണ് നേഹ, Zerocircle എന്ന സംരംഭം ലോഞ്ച് ചെയ്യുന്നത്.
പ്ലാസ്റ്റിക് പാക്കേജുകൾക്ക് ഒരു ബദൽ പരിഹാരമായി, മണ്ണിനിണങ്ങിയ കവറുകളുടെയും മറ്റും നിർമ്മാണമാണ് Zerocircle എന്ന സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം.
Single-Use Plastic ന്റെ നിർമ്മാർജനം പരിസ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും 2050 ഓടെ അത് ഗ്രീൻ ഹൗസ് ഗ്യാസ് എമിഷന്റെ 5-10 ശതമാനതോളമാകുമെന്നും റിപ്പോർട്ടുണ്ട്. ഈ വെല്ലുവിളിയാണ് നേഹയും Zerocircle ഉം കൈകാര്യം ചെയ്യുന്നത്. പന്ത്രണ്ടായിരത്തിൽ പരം കടൽ പായൽ ഇനങ്ങളിൽ നിന്നുമാണ് പൂർണമായും അലിയുന്നതും വീട്ടിൽ തന്നെ കമ്പോസ്റ്റ് ചെയ്യാവുന്നതും ജൈവമായി ദഹിക്കുന്നതുമായ പാക്കേജുകൾ ഉണ്ടാക്കുന്നത്.
മഹാരാഷ്ട്രയിലെ മുരുട് ജഞ്ചിറയ്ക്ക് അടുത്തുള്ള തീരം അവർ seaweed വളർത്തുന്നതിനായി കണ്ടുപിടിച്ചു. പൈലറ്റ് സ്റ്റഡി നടക്കുന്ന സമയത്ത് covid പ്രതിസന്ധികളുണ്ടായെങ്കിലും നേഹയുടെ ജോലി തുടർന്നു. രാജ്യത്ത് seeweed എക്കോസിസ്റ്റം ബലപ്പെടുത്തുന്നതിനായി സഹായികളെ തേടുകയാണ് ഇപ്പോൾ നേഹ. 2020 ജൂലൈയിൽ നേഹയുടെ സ്വന്തം സമ്പാദ്യമായ 20 ലക്ഷം രൂപ നിക്ഷേപിച്ചാണ് കമ്പനി തുടങ്ങുന്നത്.
ഗുജറാത്തിലും തമിഴ് നാട്ടിലുമുള്ള രണ്ടു ഫാമുകളുമായി ചേർന്ന് അവർ seaweed നിർമ്മിക്കാൻ തുടങ്ങി. ചുവപ്പ്, പച്ച, ബ്രൗൺ നിറങ്ങളിലുള്ള 12,000 ഇനം പായലുകളാണ് Zerocircle ഉപയോഗിക്കുന്നത്.
Seaweed ശേഖരിച്ചതിനു ശേഷം അവ ഉണക്കി പൊടിച്ചതിനു ശേഷമാണ് ഫൈനൽ മെറ്റീരിയലാക്കി മാറ്റുന്നത്. ഇതുപയോഗിച്ച് ഹാൻഡ്ബാഗുകളും തുണികൾക്കായുള്ള ബാഗുകളും ഭക്ഷണം പൊതിയാനുള്ള ഫിലിമുകളും മറ്റു വിവിധ പ്രൊഡക്ടുകളും നിർമ്മിക്കാൻ സാധിക്കും. ദിവസേന ഒരു ടൺ ഫിലിമുകൾ ഉണ്ടാക്കാനാണ് Zerocircle ലക്ഷ്യം വയ്ക്കുന്നതെന്ന് നേഹ പറയുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 2500 തൊട്ട് 3000 ടൺ വരെ പ്ലാസ്റ്റിക്കുകൾ പ്രതിവർഷം കുറയ്ക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. കഴിഞ്ഞ വർഷം Rainseed ഫൌണ്ടേഷന്റെ മൂന്നു ലക്ഷം ഡോളറിന്റെ പ്രീ സീഡ് ഫണ്ടിംഗ് സ്റ്റാർട്ടപ്പ് നേടിയിരുന്നു.
Ex-Google Employee Turns Seaweed into 100% Dissolvable, Low-Cost Packaging. Seaweed comes with a low carbon footprint. It is grown in the sea, so we’re not adding any fertilisers or pesticides. We don’t need excess water. The sea has everything for the seaweed to grow. It offers livelihood options and development of coastal communities.