രാജ്യത്തിന്റെ സമുദ്രപര്യവേഷണങ്ങൾക്ക് പ്രചോദനമായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO).
നാവിക സേനയുടെ സോണാർ സംവിധാനങ്ങൾക്കായുള്ള അത്യാധുനിക പരീക്ഷണ-മൂല്യനിർണ്ണയ സൗകര്യം വികസിപ്പിച്ചു. കൊച്ചിയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിലാണ് (NPOL) സൗകര്യം ഒരുക്കിയിരിക്കുന്നത്. സബ്മേഴ്സിബിൾ പ്ലാറ്റ്ഫോം ഫോർ അക്കോസ്റ്റിക് ക്യാരക്ടറൈസേഷൻ ആൻഡ് ഇവാലുവേഷൻ (SPACE) എന്നാണ് സംവിധാനത്തിന് പേര്. ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് പ്രചോദനം നൽകുന്നതാണ് സംവിധാനമെന്ന് വിലയിരുത്തുന്നു.
ചെന്നൈയിലെ L&T Shipbuilding ആയിരുന്നു നിർമ്മാണച്ചുമതല. സോണാർ സിസ്റ്റത്തിലെ സെൻസെറിംഗ് ഉപകരണങ്ങൾ, ട്രാൻസ്ഡ്യൂസേഴ്സ് തുടങ്ങിയവയുടെ മൂല്യനിർണ്ണയത്തിന് പര്യാപ്തമാകുന്നതാണ് SPACE. 100 മീറ്റർ വരെ ആഴത്തിലേയ്ക്ക് കടന്നുചെല്ലാനാകുന്ന, പ്രത്യേകം രൂപകൽപ്പന ചെയ്ത സബ്മേഴ്സിബിൾ പ്ലാറ്റ്ഫോമാണ് SPACEന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന്. Indian Register of Shipping, vessel classifying authority എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് പ്ലാറ്റ്ഫോമിന്റെ രൂപകൽപ്പനയും നിർമ്മാണവും.
DRDO launches the hull module of the SPACE facility. An ode to the Aatmanirbhar Bharat initiative. Located at Naval Physical and Oceanographic Lab in Kochi. This facility is for sonar systems of the Indian Navy