ഇന്ത്യൻ ടെക്, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റം ഇപ്പോൾ നേരിടുന്ന മാന്ദ്യം സാധാരണ നിലയിലാകാൻ രണ്ടോ മൂന്നോ വർഷമെടുക്കുമെന്ന് Zoho കോഫൗണ്ടറും സിഇഒയുമായ ശ്രീധർ വെമ്പു (Sridhar Vembu). മുൻകാലങ്ങളിൽ നേരിട്ട സമാനമായ സാമ്പത്തികപ്രതിസന്ധി നീങ്ങാൻ രണ്ടോ മൂന്നോ വർഷമെടുത്തു. ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ 2012 ൽ പ്രവർത്തനങ്ങൾ മന്ദ​ഗതിയിലായി. 2013-14-കാലത്താണ് സ്ഥിതി മെല്ലെ മെച്ചപ്പെടുന്നത്. അതിനാൽ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ രണ്ടോ മൂന്നോ വർഷത്തേക്ക് തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശ്രീധർ വെമ്പു പറഞ്ഞു. ഈ വർഷം സെപ്തംബർ പാദത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഫണ്ടിംഗ് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 205 ഡീലുകളിലായി 2.7 ബില്യൺ ഡോളർ എന്ന നിലയിലേക്ക് ഇടിഞ്ഞതായാണ് അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 44 ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലായി 15,300-ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ബില്യൺ ഡോളർ നേട്ടവുമായി സോഹോ
ചെന്നൈ ആസ്ഥാനമായുള്ള SAAS കമ്പനിയായ സോഹോ അടുത്തിടെയാണ് ഒരു ബില്യൺ ഡോളർ വരുമാനം നേടിയത്. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ സമീപകാല പിരിച്ചുവിടലുകൾ കണക്കിലെടുക്കുമ്പോൾ സോഹോയുടെ നേട്ടം സമാനതകളില്ലാത്തതാണ്. റിസർച്ച് ആൻഡ് ഡെവലപ്മെന്റിലെ നിക്ഷേപം, കസ്റ്റമർ അക്വിസിഷൻ എന്നിവയാണ് സോഹോയ്ക്ക് ​ഗുണം ചെയ്തത്. വരുമാനത്തിലും ലാഭത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സോഹോയുടെ നേട്ടമെന്ന് ശ്രീധർ വെമ്പു പറഞ്ഞു. AI, ബ്ലോക്ക്ചെയിൻ എന്നിവയിലെ നിക്ഷേപം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നു. R&D-യിലെ മൊത്തത്തിലുള്ള നിക്ഷേപം സോഹോയുടെ മാർക്കറ്റിംഗ് ചെലവിന്റെ മൂന്നിരട്ടിയാണെന്നാണ് റിപ്പോർട്ട്.

ഇന്ത്യ നമ്പർ 2 വിപണിയാകും
സോഹോയുടെ ഏറ്റവും പുതിയ വരുമാന കണക്കുകളിൽ യുഎസ്, യൂറോപ്യൻ യൂണിയൻ വിപണികൾ 42 ശതമാനവും 30 ശതമാനവും സംഭാവന ചെയ്തപ്പോൾ, 10 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. എന്നാൽ 77 ശതമാനം വളർച്ചാ നിരക്കിലാണ് കമ്പനിയുളളത്. നിലവിലെ വേഗതയിൽ, നാല് വർഷത്തിനുള്ളിൽ ഇന്ത്യ സോഹോയുടെ നമ്പർ 2 വിപണിയും അടുത്ത പത്ത് വർഷത്തിനുള്ളിൽ മികച്ച വിപണിയും ആകുമെന്ന് ശ്രീധർവെമ്പു പ്രതീക്ഷ പ്രകടിപ്പിച്ചു. ഓഡിയോ-വിഷ്വൽ ഡെലിവറി, ഡാറ്റ ലോക്കലൈസേഷൻ എന്നിവ വേഗത്തിലാക്കാൻ ഡാറ്റാ സെന്ററുകൾ, പ്രൈവസി ടെക്നോളജി, സ്പാം ഡിറ്റക്ഷൻ സോഫ്‌റ്റ്‌വെയർ എന്നിവ സജ്ജീകരിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിക്ക് 25 പേറ്റന്റുകളാണ് ലഭിച്ചത്. കൂടാതെ 11 പേറ്റന്റുകൾ കൂടി നേടാനുളള ശ്രമത്തിലുമാണ്. മെഡിക്കൽ ടെക്‌നോളജി, റോബോട്ടിക്‌സ്, അർദ്ധചാലക ചിപ്പുകൾ, 4G, 5G ടെക്‌നോളജി, സെൻസറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ സോഹോ നിക്ഷേപം നടത്തുന്നുണ്ടെന്നും ശ്രീധർ വെമ്പു പറഞ്ഞു.

Despite Zoho’s $1 Bn revenue milestone, CEO Sridhar Vembu foresees the current economic crisis would go on for 2-3 years. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version