സുരക്ഷയ്ക്ക് ഊന്നൽ നൽകി പുതിയ ഇ-ബസുകൾ വികസിപ്പിക്കാൻ ഗ്രീൻസെൽ മൊബിലിറ്റി.
രാജ്യത്തെ 56 ഇന്റർസിറ്റി റൂട്ടുകൾക്കായിട്ടാണ് ഇലക്ട്രിക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന 255 ബസുകൾ വികസിപ്പിക്കുന്നത്. പുതിയ ബസുകളുടെ വികസനത്തിനായി ഗ്രീൻസെൽ മൊബിലിറ്റിക്ക് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB), ക്ലീൻ ടെക്നോളജി ഫണ്ട് (CTF) എന്നിവയിൽ നിന്ന് 450 കോടി രൂപ (55 മില്യൺ ഡോളർ) അനുവദിച്ചിട്ടുണ്ട്.
ഡൽഹി, പൂനെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 56 ഹൈ-ട്രാഫിക് ഇന്റർസിറ്റി റൂട്ടുകളിൽ നിലവിലുള്ള ഡീസൽ ബസുകൾക്ക് പകരമായി 255 ഇലക്ട്രിക് ബസുകൾ ഓടിക്കും. ഗ്രീൻസെൽ ഇതിനകം തന്നെ ഭോപ്പാൽ-ഇൻഡോർ റൂട്ടിൽ ഇന്റർസിറ്റി കോച്ച് സർവീസ് അതിന്റെ ന്യൂഗോ ബ്രാൻഡ് വഴി നടത്തുന്നുണ്ട്.
മലിനീകരണം കുറയ്ക്കും,സുരക്ഷയുമുണ്ട്
ട്രാക്കിംഗ്, ഡ്രോപ്പ് പോയിന്റ് ജിയോ ലൊക്കേഷൻ, CCടിവി നിരീക്ഷണം എന്നിവയുൾപ്പെടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ ഉൾപ്പെടെ 25 കർശനമായ സുരക്ഷാ പരിശോധനകളിലൂടെയാണ് തങ്ങളുടെ ബസുകൾ കടന്നുപോകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാമറകൾ, ട്രാക്കിംഗ്, പാനിക് ബട്ടണുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളിലൂടെ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കും. ഉടനടി പ്രതികരണത്തിനായി ഇവ കമാൻഡ് കൺട്രോളുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ന്യൂഗോ ബസുകൾക്ക് ഫുൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ച് ഉണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ന്യൂഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 1,400-ലധികം ഇ-ബസ് പദ്ധതികൾ ഗ്രീൻസെൽ നടപ്പിലാക്കുന്നുണ്ട്. ഇതിൽ 600-ലധികം ഇ-ബസുകൾ ഇന്ത്യയിലെ 21 നഗരങ്ങളിലായി പ്രവർത്തിക്കുന്നു.
Asian Development Bank (ADB), Asian Infrastructure Investment Bank (AIIB), and Clean Technology Fund (CTF) have provided $55 million in financing to electric bus maker GreenCell Express to build 255 battery-powered electric buses (e-buses). The decarbonization of 100 electric buses using solar power and battery energy storage devices will be partially funded by this CIDF grant, according to the announcement.