124 ബില്യൺ ഡോളർ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് ആമസോൺ ഫൗണ്ടർ ജെഫ് ബെസോസ്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്ന സംഘടനകൾക്കാണ് കൈ അയച്ച് സംഭാവന നൽകുമെന്ന് ബെസോസ് പറഞ്ഞിരിക്കുന്നത്. അടുത്തിടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി ആമസോണിൽ നിന്ന് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ഒരു വശത്ത് ജീവനക്കാരെ പിരിച്ചുവിടുന്നുവെങ്കിലും മനുഷ്യസ്നേഹം, കാരുണ്യപ്രവർത്തനം ഇവയിൽ താൻ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് CNN-ന് നൽകിയ അഭിമുഖത്തിൽ ജെഫ് ബെസോസ്. മാനവികതയെ ഒന്നിപ്പിക്കാനും സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നതകൾ പരിഹരിക്കാനും കഴിയുന്ന വ്യക്തികളെ പിന്തുണയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബെസോസ് പ്രസ്താവിച്ചു.
ചാരിറ്റി വിട്ടൊരു കളിയില്ല
ഡെയ്ലി മെയിൽ റിപ്പോർട്ട് പ്രകാരം, തുക എത്രയാണെന്നോ ഏതൊക്കെ ചാരിറ്റി സംഘടനകൾക്ക് നൽകുമെന്നോ ബെസോസ് കൃത്യമായി വ്യക്തമാക്കിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി “ബെസോസ് എർത്ത് ഫണ്ട്” വഴി ജെഫ് ബെസോസ് ഇതിനകം 10 ബില്യൺ ഡോളർ സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗിവിംഗ് പ്ലെഡ്ജിന്റെ ഭാഗമാകാത്തതിൽ ബെസോസ് വിമർശനം നേരിട്ടിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നരായ നൂറുകണക്കിന് വ്യക്തികൾ തങ്ങളുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുന്നതിനുളള പ്രതിജ്ഞാബദ്ധതയാണ് ഗിവിംഗ് പ്ലെഡ്ജ് അർത്ഥമാക്കുന്നത്. “ബെസോസ് കറേജ് & സിവിലിറ്റി അവാർഡിന്റെ”(Bezos Courage & Civility Award) ഭാഗമായി അടുത്തിടെ ബെസോസ് ഫിലാന്ത്രോപ്പിസ്റ്റും മ്യൂസിക് ഐക്കണുമായ ഡോളി പാർട്ടണിന് $100 മില്യൺ അവാർഡ് നൽകിയിരുന്നു.
Billionaire Jeff Bezos, the creator of Amazon, said in an interview that philanthropy is “hard labour” and that he plans to donate most of his $124 billion wealth to organisations that combat climate change.