
ക്രോസ് ബോർഡർ ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ ‘Send’ ലോഞ്ച് ചെയ്ത് ആമസോൺ.
രാജ്യത്തെ കയറ്റുമതിക്കാർക്ക് ഇടപാടിന്റെ പ്രാരംഭഘട്ടം മുതൽ അവസാന ഘട്ടം വരെ പിന്തുണ നൽകാനും, അവരെ സഹായിക്കാനും കഴിയുന്ന രീതിയിലാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തുനിന്നും അമേരിക്കയിലേയ്ക്ക് എയർപാഴ്സലുകൾ എത്തിക്കുന്ന ആമസോണിന്റെ ഗ്ലോബൽ സെല്ലേഴ്സ്. ഭാവിയിൽ ഷിപ്പിംഗ് മേഖലയിലേക്കു കൂടി പ്ലാറ്റ്ഫോം വ്യാപിപ്പിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്. മൾട്ടിപ്പിൾ കാരിയറുകളെക്കു റിച്ചുള്ള വിവരങ്ങൾ, വിലനിലവാരത്തിലെ ഏറ്റക്കുറച്ചിലുകൾ, ഷിപ്പ്മെന്റ് ട്രാക്കിംഗ്, ക്രെഡിറ്റ് ചെക്കുകൾ, പേയ്മെന്റ് രീതികൾ തുടങ്ങിയ കാര്യങ്ങളെല്ലാം ‘Send’ ഉൾക്കൊള്ളുന്നു. പ്ലാറ്റ്ഫോമിലൂടെ, സെല്ലേഴ്സിന് പാക്കേജുകൾ ബുക്ക് ചെയ്യാനും, ഷിപ്പ് ചെയ്യാനും, ട്രാക്ക് ചെയ്യാനും സാധിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. കളിപ്പാട്ടങ്ങൾ, ഫാഷൻ, സ്റ്റേഷനറി, ഹോം, കിച്ചൺ, തുടങ്ങിയ ഉൽപ്പന്ന സെഗ്മന്റുകൾ ആമസോണിന്റെ ഗ്ലോബൽ പ്ലാറ്റ്ഫോം വഴി വിപണനം നടത്തുന്ന നിരവധി ഇന്ത്യൻ സെല്ലർമാർക്ക് പ്ലാറ്റ്ഫോം മികച്ച സാധ്യതകളാണ് തുറന്നിടുന്നത്.