ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ചരിത്രം കുറിക്കാനൊരുങ്ങുകയാണ്

പുരുഷ ലോകകപ്പിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇത്തവണ മൂന്ന് വനിതാ റഫറിമാരുമുണ്ട്. 36 റഫറിമാരിൽ ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട് (Stephanie Frappart), റുവാണ്ടയുടെ സലിമ മുകൻസംഗ(Salima Mukansanga), ജപ്പാന്റെ യോഷിമി യമഷിത (Yoshimi Yamashita) എന്നിവർ ചരിത്രത്തിലിടം പിടിക്കും. 69 അസിസ്റ്റന്റ് റഫറിമാരിൽ ബ്രസീലിന്റെ ന്യൂസ ബാക്ക് (Neuza Back), മെക്സിക്കോയുടെ കാരെൻ ഡയസ് മദീന(Karen Diaz Medina), അമേരിക്കയുടെ കാതറിൻ നെസ്ബിറ്റ് (Kathryn Nesbitt) എന്നിവരും ഈ മൂവർക്കൊപ്പം ചേരും. ലിംഗഭേദമല്ല, ക്വാളിറ്റിയാണ് പ്രധാനമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതായി, റഫറി നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഫിഫയുടെ റഫറീസ് കമ്മിറ്റി മേധാവി പിയർലൂജി കോളിന (Pierluigi Collina) പറഞ്ഞു.

സ്റ്റെഫാനി ഫ്രാപ്പാർട്ട് (Stephanie Frappart)

Stephanie Frappart
Stephanie Frappart

ഫ്രഞ്ച് വംശജയായ സ്റ്റെഫാനി ഇതിനകം തന്നെ തന്റെ റഫറിയിംഗ് കരിയറിൽ മികച്ച ​ഗ്രാഫ് ഉയർത്തി കഴിഞ്ഞു. 2019-ൽ ഫ്രാൻസിന്റെ ലീഗ് 1-ൽ റഫറിയാകുന്ന ആദ്യ വനിതയായിരുന്നു 38-കാരി, അതേ വർഷം തന്നെ സ്വന്തം രാജ്യത്ത് നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ ചുമതലയും നിർവഹിച്ചു. 2020 ലെ ചാമ്പ്യൻസ് ലീഗും തുടർന്ന് കഴിഞ്ഞ സീസണിലെ ഫ്രഞ്ച് കപ്പ് ഫൈനലും നിയന്ത്രിക്കാൻ സ്റ്റെഫാനിയുണ്ടായിരുന്നു. ലിവർപൂളും ചെൽസിയും തമ്മിലുള്ള 2019 യുവേഫ സൂപ്പർ കപ്പ് ഫൈനലിലും സ്റ്റെഫാനി റഫറിയായിരുന്നു.

യോഷിമി യമഷിതാ (Yoshimi Yamashita)

Yoshimi Yamashita

36കാരിയായ യോഷിമി യമഷിത, ജപ്പാനിലെ പുരുഷ ഗെയിമിൽ സമാനമായ മുന്നേറ്റം നടത്തിയാണ് 2019 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയായത്. 2019 ൽ ഫ്രാൻസിൽ നടന്ന വനിതാ ലോകകപ്പിലും 2020 ഒളിമ്പിക് ഗെയിംസിലെ ഒരു മത്സരത്തിലും അവർ മത്സരം നിയന്ത്രിച്ചു. യമഷിത ഈ വർഷം ആദ്യമാണ് പ്രൊഫഷണലായി മാറിയത്, മുമ്പ് പാർട്ട് ടൈം അടിസ്ഥാനത്തിൽ ഫിറ്റ്നസ് കോച്ചായിരുന്നു.

സലിമ മുകൻസംഗ (Salima Mukansanga)

Salima Mukansanga

ലോകകപ്പിൽ എത്തും മുൻപ് ഈ വർഷം ജനുവരിയിൽ നടന്ന പുരുഷന്മാരുടെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഒരു മത്സരത്തിന്റെ ചുമതല ഏറ്റെടുത്ത ആദ്യ വനിതയായിരുന്നു 34 കാരിയായ സലിമ മുകൻസംഗ. 2019 വനിതാ ലോകകപ്പ്, ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസ് എന്നിവയിലും അവർ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരിയാകണമെന്ന് സ്വപ്നം കണ്ട സലിമ പക്ഷേ 20 വയസ്സുള്ളപ്പോൾ തന്നെ റുവാണ്ടയിലെ വനിതാ ആഭ്യന്തര ലീഗിൽ റഫറിയായിരുന്നു.

One of the most notable firsts in the FIFA World Cup 2022 in Qatar will be the introduction of female referees for the first time ever at a World Cup for men. The 36 referees chosen to oversee games in the Qatar World Cup include Stephanie Frappart of France, Salima Mukansanga of Rwanda, and Yoshimi Yamashita of Japan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version