കുട്ടികൾക്കുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ് പ്രധാനമന്ത്രി ബാൽ പുരസ്കാരം. ഈ വർഷം, രാജ്യമെമ്പാടുമുള്ള 29 കുട്ടികളാണ് വിവിധ വിഭാഗത്തിൽ അവാർഡുകൾ കരസ്ഥമാക്കിയത്
ഡിജിറ്റൽ സർട്ടിഫിക്കറ്റും ഒരു ലക്ഷം രൂപയുമായിരുന്നു വിജയികൾക്ക് സമ്മാനമായി ലഭിച്ചത്
ഇന്നോവേഷൻ വിഭാഗത്തിൽ പുരസ്കാരത്തിനര്ഹരായ 7 മിടുക്കരെ പരിചയപ്പെടാം
1. Shivam Rawat (18)
Bioinformatics സാങ്കേതിക വിദ്യയിലൂടെ കടുക് ചെടിയെക്കുറിച്ച് ഗവേഷണം നടത്തിയാണ് ഉത്തരാഖണ്ഡിൽ നിന്നുള്ള 18-കാരൻ Shivam Rawat പുരസ്കാരത്തിനർഹനായത്.
രാജ്യത്ത് കടുകിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഗവേഷണം.
2 Banita Dash (16)
Asteroids-ൽ അതീവ താല്പര്യമുള്ള യുവ Astrophysicist ആണ് ഒഡീഷ സ്വദേശിനിയായ Banita Dash.
16 ആം വയസ്സിൽ NASAയും IASCയും സിറ്റിസൺ സയന്റിസ്റ്റായി അംഗീകരിച്ചിട്ടുള്ള Banita, ഓട്ടോമേറ്റഡ് സാനിറ്റൈസിംഗ് സ്കൂൾ ബാഗ് രൂപകൽപ്പന ചെയ്ത് അനേകം ദേശീയ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
3. Jui Abhijit Keskar (15)
Tremor profiling ഉപകരണമായ JTremor-3D വികസിപ്പിച്ചെടുത്താണ് പൂനെയിൽ നിന്നുള്ള 15 കാരി Jui Abhijit Keskar പുരസ്കാരം നേടുന്നത്.
ഇത് പാർക്കിൻസൺസ് രോഗികളിലെ വിറയൽ അളക്കാനും ക്ലൗഡ് ഡാറ്റാബേസിലൂടെ ഡോക്ടർമാർക്ക് ഡാറ്റ അയയ്ക്കാനും സഹായിക്കുന്നു.
4. Tanish Sethi (14)
ഹരിയാനയിലെ സിറയിൽ നിന്നുള്ള യുവ ആപ്പ് ഡെവലപ്പറാണ് Tanish Sethi.
ഓൺലൈൻ പ്ലാറ്റ്ഫോം വഴി കന്നുകാലികളെ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുന്ന ‘Pashu Mall’ എന്ന ഇ-കൊമേഴ്സ് സംരംഭം ഈ 14 കാരൻ വികസിപ്പിച്ചെടുത്തു.
ഈ ആപ്പ്, നിലവിൽ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ഉപയോഗത്തിലുണ്ട്.
5. Vishalini N C (8)
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പേറ്റന്റ് ഉടമകളിൽ ഒരാളാണ് Vishalini N C.
തമിഴ്നാട്ടിൽ നിന്നുമുള്ള ഈ മിടുക്കി ആറാമത്തെ വയസ്സിൽ, പേറ്റന്റിന് അംഗീകാരം നേടി.
വെള്ളപ്പൊക്ക സമയത്ത് മുങ്ങിമരിക്കുന്നത് തടയാൻ സഹായിക്കുന്ന ‘Automatic Multi-Functional Life Rescue Flood House’ ആണ് വിശാലിനിയുടെ കണ്ടുപിടുത്തം.
6. Puhabi Chakraborti (15)
Spirometer കൺട്രോൾ ചെയ്യാനുപയോഗിക്കുന്ന യൂസർ ഇന്റർഫേസ് വികസിപ്പിച്ചാണ് ത്രിപുര സ്വദേശിനിയായ Puhabi Chakraborti രാജ്യത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയത്.
Covid രോഗികൾക്ക് ആവശ്യമായ അളവിൽ ഓക്സിജൻ നൽകാൻ സഹായിക്കുന്ന ഉപകരണമാണ് Spirometer.
നോബൽ സമ്മാന ജേതാക്കളായ എസ്.എൻ. ബോസ്, സി.വി. രാമൻ എന്നിവരെപോലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടാനാണ് കുട്ടി സയന്റിസ്റ്റിന്റെ
7. Aswatha Biju (14)
രാജ്യത്തെ വളർന്നു വരുന്ന ഒരു പാലിയന്റോളജിസ്റ്റാണ് തമിഴ്നാട്ടിൽ നിന്നുമുള്ള 14-കാരിയായ Aswatha Biju.
ഫീൽഡ് വിസിറ്റുകളിൽ നിന്നും ഫോസിൽ സ്പെസിമെൻസ്, മൈക്രോഫോസിലുകൾ തുടങ്ങിയവ ശേഖരിച്ച് അവയുടെ സംരക്ഷണത്തെ കുറിച്ച് സെമിനാറുകളും എടുക്കാറുണ്ട് ഈ മിടുക്കി.