6,000 ആദിവാസി സ്ത്രീകൾക്ക് ജോലി നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ iPhone നിർമ്മാണ പ്ലാന്റ് ബെംഗളൂരുവിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിന് സമീപം സ്ഥാപിക്കും. പ്ലാന്റിൽ 60,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇവരിൽ 6,000 ജോലിക്കാർ റാഞ്ചിക്കും, ഹസാരിബാഗിനും സമീപം താമസിക്കുന്ന ആദിവാസി സ്ത്രീകളായിരിക്കും. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കാൻ പ്രത്യേക പരിശീലനം നേടിയവരാണ് ഇവർ. അതേസമയം, ഹൊസൂരിന് സമീപം നിർമ്മാണ പ്ലാന്റുള്ള ടാറ്റ ഇലക്‌ട്രോണിക്‌സിന്, ഐഫോൺ എൻക്ലോഷറുകളുടെ നിർമ്മാണം ഔട്ട് സോഴ്‌സ് ചെയ്തു.

ഫോക്സ്കോണിന്റെ വിപുലീകരണ പദ്ധതി

നിലവിൽ, ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയാണ് ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നത്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 53,000 തൊഴിലാളികളെ കൂടി ചേർത്ത് ദക്ഷിണേന്ത്യയിലെ പ്ലാന്റിലെ തൊഴിലാളികളെ 70,000 ആയി ഉയർത്താൻ തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണിന് പദ്ധതിയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രഖ്യാപനം വന്ന് ആഴ്ചകൾക്കിടെയാണ് ബെം​ഗളൂരുവിൽ ഐ ഫോൺ നിർമ്മാണയൂണിറ്റ് സ്ഥാപിക്കുമെന്ന തീരുമാനം ആപ്പിൾ പുറത്തുവിട്ടത്.

India’s biggest iPhone manufacturing unit to be established near Hosur in Bengaluru. The plant will employ about 60,000 people. Of them, 6,000 employees will be tribal women residing near Ranchi and Hazaribagh. They have been trained to make iPhones.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version