റിമോട്ട് സെൻസിംഗിൽ ISRO കോഴ്സ്
സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ കോഴ്സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO). റിമോട്ട് സെൻസിംഗ്, ജിയോ ഇൻഫർമേഷൻ സയൻസ് എന്നീ വിഷയങ്ങളിലാണ് കോഴ്സ് നൽകുന്നത്. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അടിസ്ഥാന ധാരണയുള്ള, 8ാം ക്ലാസിനു മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോഴ്സിനായി അപേക്ഷിക്കാം. ഐഎസ്ആർഒയുടെ Antriksh Jigyasa (space curiosity) പദ്ധതിയുടെ ഭാഗമായാണ് സൗജന്യ കോഴ്സ്. ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും, പ്രൊഫസർമാരുമാണ് ക്ലാസുകൾ നയിക്കുന്നത്. റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യയിൽ എൻസിഇആർടി (NCERT) സിലബസ് നിർദേശിക്കുന്ന അടിസ്ഥാന അറിവുകൾ വിദ്യാർത്ഥികളെ പഠിപ്പിക്കും. റിമോട്ട് സെൻസിംഗിലെ ഘട്ടങ്ങൾ, വൈദ്യുതകാന്തിക വികിരണം (EMR), ജിയോസ്റ്റേഷണറി, സൺ-സിൻക്രണസ് ഉപഗ്രഹങ്ങൾ തുടങ്ങിയ വിഷയങ്ങൾ ആനിമേഷന്റേയും, ചിത്രങ്ങളുടേയും സഹായത്തോടെ പഠിപ്പിക്കും. Antriksh Jigyasa എന്ന ഔദ്യോഗിക പ്ലാറ്റ്ഫോമിൽ പേര്, ഇമെയിൽ, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി വിദ്യാർത്ഥികൾക്ക് കോഴ്സിനായി അപേക്ഷിക്കാം.
എന്താണ് റിമോട്ട് സെൻസിംഗ്?
റിമോട്ട് സെൻസിംഗിന്റെ പ്രാധാന്യത്തെയും, സാധ്യതകളേയും ആഗോള സംഘടനകൾ മനസ്സിലാക്കി വരുന്നതേയുള്ളൂ. ബഹിരാകാശ സംബന്ധമായ ഡാറ്റയുടെ ശേഖരണത്തിനും, സംഭരണത്തിനും, വിശകലനത്തിനുമുള്ള പ്രധാനപ്പെട്ട സാങ്കേതികവിദ്യകളിലൊന്നാണിത്. റിസോഴ്സ് പ്ലാനിംഗിനും, തീരുമാനങ്ങൾ എടുക്കുന്നതിനും സ്ഥാപനങ്ങൾ ഈ ഡാറ്റ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ഐഎസ്ആർഒ നൽകുന്ന സൗജന്യ ഓൺലൈൻ കോഴ്സ് വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.
The Indian Space Research Organisation (ISRO) offers a free online course for school students. Students above class 8 can attend it.The course comes under the Antriksh Jigyasa (space curiosity) programme of ISRO.
- On the NESAC website(https://nesac.gov.in/), the application form is accessible.
- The online application period will begin on November 14, 2022.
- The online application must be submitted by 4 p.m. on November 30, 2022, to be considered.
- Write to [email protected] with any questions.