കൂട്ടപ്പിരിച്ചുവിടലിനുശേഷം പുതിയ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് ട്വിറ്ററിന്റെ ഭാവി.
ഇലോൺ മസ്ക് സ്വീകരിക്കുന്ന നയങ്ങളിൽ മിക്കതും നിലവിലുള്ള ജീവനക്കാർക്ക് ദഹിക്കുന്നതേയില്ല. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും മസ്ക് തന്റെ പിടിവാശിയൊട്ട് കുറയ്ക്കുന്നുമില്ല. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ട്വിറ്ററിന്റെ മറ്റ് ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരുങ്ങുകയാണെന്ന മെമ്മോ ജീവനക്കാർക്ക് ലഭിച്ചു. ഒന്നുകിൽ മസ്ക്കിന്റെ തൊഴിൽ നയങ്ങൾക്കനുസരിച്ച് ട്വിറ്ററിന്റെ ഭാഗമായി തുടരുക, അല്ലെങ്കിൽ വിട്ടുപോവുക എന്നതാണ് നിലവിലെ അവസ്ഥ.
ട്വിറ്ററിന്റെ ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണ്. കമ്പനിയിലേയ്ക്കുള്ള എല്ലാ ആക്സസുകളും താൽക്കാലികമായി നിർത്തിവയ്ക്കും, നവംബർ 21 തിങ്കളാഴ്ച മാത്രമേ ഇനി ഓഫീസുകൾ വീണ്ടും തുറക്കുകയുള്ളൂ. നിങ്ങളുടെ സഹകരണത്തിന് നന്ദി. കമ്പനിയുടെ രഹസ്യാത്മക വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലോ, മറ്റെവിടെയെങ്കിലുമോ ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മെമ്മോ ജീവനക്കാരോട് നിർദ്ദേശിക്കുന്നു. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒ കൂടിയായ മസ്ക്, കഴിഞ്ഞ മാസം അവസാനമാണ് 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തത്.
Twitter was forced to temporarily close its offices as hundreds of employees resigned over owner Elon Musk’s ultimatum to commit to an “extremely hardcore” work environment. Musk had asked the staff to choose between working intense long hours, or losing their jobs.