ഒരു പ്രസ്ഥാനമായാലും കമ്പനിയായാലും സംരംഭമായാലും നന്നായി നയിക്കുക എന്നത് വിജയത്തിലേക്കുളള ഒരു ചവിട്ടുപടി കൂടിയാണ്. എങ്ങനെ ലീഡ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു മികച്ച ഉപദേശം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറയുന്നുണ്ട്.
ഒരു പ്രവർത്തനത്തിന് ഫലം കണ്ടതിന് ശേഷമാണ് ആളുകൾ കൂടുതലും പ്രതിഫലം നൽകുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ അത് തെറ്റായ തന്ത്രമാണ്. ഫലങ്ങളെ ആശ്രയിച്ചല്ല, പരിശ്രമത്തിനാണ് നാം പ്രതിഫലം നൽകേണ്ടതെന്ന് പിച്ചൈ പറയുന്നു. ആന്തരികമായി ഒരു പ്രചോദനത്തിന്റെ ആവശ്യകത ഏതൊരു വ്യക്തിക്കും ആവശ്യമാണ്. ഒരു സ്ഥാപനത്തിൽ ജീവനക്കാരെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ഈ ആന്തരിക പ്രചോദനം ആവശ്യമാണെന്ന് സുന്ദർപിച്ചൈ പറയുന്നു. ഒരു മികച്ച ലീഡർഷിപ്പ് ക്വാളിറ്റിയായാണ് പിച്ചൈ അതിനെ വിലയിരുത്തുന്നത്. രക്ഷാകർതൃത്വമോ നേതൃത്വമോ എന്തും ആകട്ടെ, അന്തിമ ഫലം കാത്തിരിക്കാതെ പ്രയത്നം തിരിച്ചറിഞ്ഞ് പ്രശംസയോ പ്രതിഫലമോ നൽകണമെന്ന് പിച്ചൈ പറയുന്നു. പരീക്ഷയുടെ റിസൾട്ട് വന്നിട്ട് ഐസ്ക്രീം വാങ്ങി നൽകാമെന്ന് കുട്ടിയോട് പറയുന്നതോ പ്രോജക്ട് റിപ്പോർട്ടിന്റെ ഫൈനൽ റിസൾട്ടിന് ശേഷം ജീവനക്കാരനെ പ്രശംസിക്കാമെന്ന് കരുതുന്നതോ ഒരിക്കലും നല്ല പ്രവണതയല്ലെന്നാണ് സുന്ദർ പിച്ചൈയുടെ അഭിപ്രായം
കൂടുതൽ സർഗാത്മകമാകട്ടെ തൊഴിലിടം
ആളുകളെ എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് ഇതിനർത്ഥം. ഒരു ഉത്തരവാദിത്തം എന്നതിൽ കവിഞ്ഞ് ആത്മപ്രേരണയോടു കൂടി ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കാര്യങ്ങൾ ചെയ്യാൻ ഏതൊരാളെയും ഈ ആന്തരിക പ്രചോദനം പ്രാപ്തരാക്കും. ഉദാഹരണത്തിന്, ആന്തരികമായി പ്രചോദിതരായ വിദ്യാർത്ഥികൾ കൂടുതൽ പരിശ്രമിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷണം കാണിക്കുന്നു. ഒരു ശ്രമത്തിന് പ്രതിഫലം ലഭിക്കുമ്പോൾ, ജീവനക്കാർ കൂടുതൽ റിസ്ക് എടുക്കും. ഇതെല്ലാം ദീർഘകാലാടിസ്ഥാനത്തിലുള്ള മികച്ച പ്രകടനത്തിന് കാരണമാകുന്നു. അവിടെയാണ് ഇന്നവേഷനിലേക്ക് വഴി തുറക്കുന്നത്. കാരണം, ഈ സാഹചര്യത്തിൽ, പ്രകടനത്തെ അതിന്റെ അന്തിമഫലത്തെ അടിസ്ഥാനമാക്കിയല്ല വിലയിരുത്തുന്നത്. അങ്ങനെ, ജീവനക്കാർക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നു. ഇത്തരത്തിലുള്ള ആന്തരിക പ്രചോദനം സർഗ്ഗാത്മകവും നൂതനവുമായ പ്രകടനത്തിൽ നല്ല സ്വാധീനം ചെലുത്തുന്നു. ജോലിയുടെ ഉടമസ്ഥാവകാശം അവർക്ക് അനുഭവപ്പെടുന്നു. മാത്രമല്ല, അവർ സന്തുഷ്ടരും, ആരോഗ്യകരമായ, ഉൽപ്പാദനക്ഷമമായ മാനസിക നിലയുളളവരും ആയിരിക്കും.
പെർഫെക്ഷനിസം ഒരു കെണിയാണ്
ഒരു കമ്പനിയുടെ കാര്യം എടുക്കുക. ദീർഘകാല ഉൽപ്പാദനക്ഷമതയെ സംബന്ധിച്ചിടത്തോളം ഫലത്തെ അടിസ്ഥാനമാക്കിയുള്ള പ്രചോദനം ഭയാനകമാണ്. അത് ജീവനക്കാരനെ സാമൂഹികമായി നിർദ്ദേശിക്കപ്പെട്ട പെർഫെക്ഷനിസത്തിന്റെ ( socially prescribed perfectionism) കെണിയിലേക്ക് നയിക്കും. റിസർച്ചുകൾ പറയുന്നത് socially prescribed perfectionism വിഷാദം, ഉത്കണ്ഠ, സഹായം തേടാനുള്ള മനസാന്നിധ്യം കുറയുക എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്. പെർഫെക്ഷനിസം അടിച്ചേല്പിക്കപ്പെടുമ്പോൾ ആത്യന്തികമായി അത് ജോലിയെ ബാധിക്കുകയും പ്രവർത്തനങ്ങൾ യാന്ത്രികമാകുകയും ചെയ്യും. അതിനാൽ അന്തിമലക്ഷ്യങ്ങളല്ല,നമ്മുടെ പ്രയത്നമാണ് വിലയിരുത്തപ്പെടുന്നത് എന്ന സാഹചര്യത്തിലാണ് ഒരു ജീവനക്കാരനായാലും വിദ്യാർത്ഥിക്കായാലും ഏറ്റവുമധികം ഇന്നവേറ്റിവാകാനും ക്രിയേറ്റിവാകാനും കഴിയുന്നതെന്നാണ് സുന്ദർ പിച്ചൈ പറയുന്നത്.
According to Google CEO Sundar Pichai Whether it is a movement, a company or an enterprise, leading well is a stepping stone to success. Pichai has a great piece of advice on how to lead. People are mostly rewarded for an action after seeing the result, that’s the wrong strategy.