കുളവാഴ കയറിയാൽ കുളം നശിച്ചു എന്ന്, നാട്ടിൻ പുറങ്ങളിലെ പ്രയോഗമാണ്. എന്നാൽ ഇതേ കുളവാഴയിൽ ഇന്നവേഷൻ നടത്തി മികച്ച പ്രൊഡക്ടുകൾ നിർമ്മിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ പരിചയപ്പെടാം.
കുളവാഴയിൽ നിന്നും അലങ്കാര ചട്ടികളും,നടീൽ ചട്ടികളും നിർമ്മിക്കുകയാണ് ആലപ്പുഴ എസ് ഡി കോളേജിലെ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് ‘ഐകോടെക് (EichhoTech ).
ഇവരാണ് ഐകോടെക്കിൻറെ ഫൗണ്ടർമാർ
20 വർഷത്തോളമായി കുളവാഴയെ കുറിച്ച് ഗവേഷണം നടത്തുന്ന ആലപ്പുഴ എസ്.ടി കോളേജ് പ്രൊഫസറും, ഗവേഷകനുമായ ജി.നഗേന്ദ്രപ്രഭുവിന്റെ
ആശയങ്ങളുടെ ചുവടുപിടിച്ചാണ് ഐകൊടെക് എന്ന വിദ്യാർത്ഥി സ്റ്റാട്ടപ്പിന്റെ തുടക്കം. അനൂപ്, ഹരികൃഷ്ണ, ആര്യ എസ് ഇവരാണ് ഐകോടെക്കിൻറെ ഫൗണ്ടർമാർ.
കുളവാഴയുടെ (Water Hyacinth) പൾപ്പിൽ നിന്നാണ് നടീൽ ചട്ടികൾ നിർമ്മിക്കുന്നത്. ചട്ടികൾ മാറ്റുമ്പോൾ വേര് പൊട്ടുന്നത് ഒഴിവാക്കാമന്നതും ഇതിന്റെ സവിശേഷതയാണെന്ന്. ലളിതവും, ഗ്രാമീണവുമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഏതൊരു സാധാരണക്കാർക്കും ഇതിൽ ഭാഗമാകാൻ സാധിക്കും. ജലാശയത്തിന് സമീപം താമസിക്കുന്നവർക്ക് ഇതൊരു സംരംഭമാക്കാൻ സാധിക്കും.കുളവാഴയുടെ ശാസ്ത്രീയ നാമമായ എയ്ക്കോർണിയ ക്രാസിപസിൽ നിന്നാണ് ‘ഐക്കോടെക്‘ എന്ന പേര്
സ്റ്റാർട്ടപ്പിനായി തിരഞ്ഞെടുത്തത്.
നടീൽ ചട്ടികൾക്ക് പുറമെ ഹാൻമെയ്ഡ് പേപ്പർ, വിസിറ്റിംഗ് കാർഡ്, ഇൻവിറ്റേഷൻ കാർഡ്, ഹോംഡെക്കോറുകളും ഐകൊടെക് വിപണിയിലെത്തിക്കുന്നു.സാധാരണക്കാർക്ക് ഉൽപന്നങ്ങളുണ്ടാക്കാനുള്ള ട്രെയിനിംങ്ങും ഐകോടെക് നൽകുന്നു.
ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യാ പ്ളാസ്റ്റിക് ചലഞ്ച് ഹാക്കത്തോൺ 2021ൽ, ഐക്കോട്ടെക് വിജയികളായിരുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റികിന് ബദൽ വസ്തുക്കൾ എന്നതായിരുന്നു ഹാക്കത്തോണിന്റെ വിഷയം.
സംസ്ഥാനസർക്കാരിന്റെ യംങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം-YIP യിലൂടെയാണ് ഒരു സ്റ്റാർട്ടപ് തുടങ്ങുന്നതിന്റെ ആശയത്തിലേക്ക് എത്തിയതെന്ന് അനൂപ് പറയുന്നു