ഹോളിവുഡ് ഇതിഹാസം മോർഗൻ ഫ്രീമാനൊപ്പം (Morgan Freeman) ഖത്തർ ലോകകപ്പ് ഉദ്ഘാടനവേദിയിൽ തിളങ്ങിയ Ghanim-al-Muftah ഇന്ന് ട്രൻഡിം​ഗ് സേർച്ചുകളിൽ ഒരാളാണ്. 20 വയസ്സുള്ള ഖത്തറി യൂട്യൂബർ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളിച്ച് അനേകർക്ക് പ്രചോദനമായി മാറി, ഇന്നൊരു ​ഗ്ലോബൽ ഐക്കോണാണ്.

നട്ടെല്ലിന്റെ (Lower Spine) വളർച്ചയെ തടസ്സപ്പെടുത്തുന്ന അപൂർവ രോഗമായ കൗഡൽ റിഗ്രഷൻ സിൻഡ്രോം (Caudal Regression Syndrome) എന്ന രോഗവുമായാണ് Muftah ജനിച്ചത്. 15 വർഷത്തിൽ കൂടുതൽ ജീവിക്കാൻ സാധ്യതയില്ലെന്ന ഡോക്ടർമാർ പറഞ്ഞ Muftah ഈ വർഷത്തെ ഫിഫ ലോകകപ്പ് അംബാസഡർമാരിൽ ഒരാളായി ചരിത്രം സൃഷ്ടിച്ചു.

Gharissa Ice Cream എന്ന പേരിൽ ഐസ്ക്രീം ബിസിനസ് തുടങ്ങിയ Muftah ആറോളം ബ്രാഞ്ചുകളിലായി 160ഓളം പേർക്ക് ജോലി കൊടുത്ത് ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായിരുന്നു.

വൈകല്യം തളർത്താത്ത പോരാളി

ശാരീരിക വൈകല്യങ്ങൾ കായിക വിനോദങ്ങളിൽ നിന്ന് മുഫ്തയെ പിന്തിരിപ്പിച്ചിട്ടില്ല. ഫുട്‌ബോൾ കളിക്കും, റോക്ക് ക്ലൈംബിംഗ് ചെയ്യും, നീന്തലിലും സ്കൂബ ഡൈവിം​ഗിലും തല്പരനാണ്. കൈയിൽ ഷൂസ് ധരിച്ച് ഫുട്ബോൾ കളിക്കുന്ന ഗാനിം തന്റെ സാധാരണ വലിപ്പമുള്ള സുഹൃത്തുക്കളോടൊപ്പം പന്തിന് പിന്നാലെ ഓടുമായിരുന്നു. ഗൾഫിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ ജബൽ ഷാംസും കീഴടക്കിയതും മറ്റൊരു പൊൻതൂവലായിരുന്നു. ഒരു രാഷ്ട്രതന്ത്രജ്ഞനാകുക എന്ന ലക്ഷ്യവുമായാണ് ആക്ടിവിസ്റ്റ് കൂടിയായ മുഫ്ത ലോഫ്ബറോ യൂണിവേഴ്സിറ്റിയിൽ (Loughborough University) നിന്ന് പൊളിറ്റിക്സ് ബിരുദം നേടിയത്. കവി കൂടിയായ മുഫ്തയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത് 30 ലക്ഷം പേരാണ്. വിവിധ ബ്രാൻഡുകളുടെ അംബാസിഡർ, ഗുഡ്‌വിൽ അംബാസിഡർ എന്നീ നിലകളിലും തിളങ്ങുകയാണ് മുഫ്ത.

ഭാവിയിൽ പാരാലിംപിക്സിൽ പങ്കെടുക്കുക എന്നതും മുഫ്തയുടെ ലക്ഷ്യമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ ഖത്തർ യുവതയെ നിരന്തരം പ്രചോദിപ്പിക്കുകയാണ് ​ഗാനിം അൽ മുഫ്ത.

Who is Ghanim Al Muftah? He is the FIFA World Cup 2022 Goodwill Ambassador. Ghanim shared the stage with American celebrity Morgan Freeman at the FIFA World Cup opening ceremony.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version