എന്നാൽ അങ്ങനെയൊരു റോബോട്ടുണ്ട്. അതാണ് ബാർടെൻഡർ റോബോട്ട്. പേര് പോലെ തന്നെ കക്ഷി യഥാർത്ഥത്തിൽ പണിയെടുക്കുന്നത് ബാറിലാണ്, വേണമെങ്കിൽ ചായയും കോഫിയും മിക്സ് ചെയ്യുമെന്ന് മാത്രം. നല്ല ഒന്നാന്തരമായി കോക് ടെയിൽ മിക്സ് ചെയ്ത് വിളമ്പും ഈ ബാർടെൻഡർ റോബോട്ട്. സർവീസ് റോബോട്ടുകളിൽ പെടുന്നവയാണ് ബാർടെൻഡർ റോബോട്ടുകൾ. ലോകത്തെ പ്രമുഖ റോബോട്ടിക് കമ്പനികളുടെയെല്ലാം ബാർടെൻഡർ റോബോട്ടുകൾ ഇന്നുണ്ട്. റോബോട്ടുകൾക്ക് റീട്ടെയിൽ ഓർഡറുകൾ എടുക്കാനും ഓർഡറുകൾ പ്രോസസ്സ് ചെയ്യാനും വിവരങ്ങൾ വിശദീകരിക്കാനും കഴിയും. കൂടാതെ അതിഥികളുമായി ശരിക്കും ഇടപഴകാനും കഴിയുമെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ട്.
Makr Shakr, YANU.ai, cecilia.ai തുടങ്ങിയവ ബാർടെൻഡർ റോബോട്ടുകളെ അവതരിപ്പിച്ചിട്ടുണ്ട്. റോബോട്ട് ബാർടെൻഡർമാരെ റൂം സർവീസ് സേവനത്തിനായി വരെ ഹോട്ടൽ ശൃംഖലകളിൽ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഉപഭോക്താക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് ബാർടെൻഡർ റോബോട്ടുകൾക്കുളളത്. ചില റോബോട്ട് വെയിറ്റർമാർക്ക് അതിഥികൾക്കായി ജന്മദിനാശംസ പാടാനും കഴിയും.
Ever wished a robot could bring you tea and coffee? Such a robot does exist. That is Bartender Robot. As implied by the name, the Robot only makes tea and coffee upon request when working at the bar. This robotic bartender will make and deliver drinks with finesse. Robot bartenders are considered service robots.