ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റ്ലൈറ്റ് സ്റ്റാർട്ടപ്പായ പിക്‌സെൽ (Pixxel) മൂന്നാമത്തെ ഹൈപ്പർസ്‌പെക്ട്രൽ ഉപഗ്രഹമായ ആനന്ദ് വിക്ഷേപിക്കുന്നു.
- സ്റ്റാർട്ടപ്പിന്റെ മൂന്നാമത്തെ ഹൈപ്പർസ്‌പെക്ട്രൽ സാറ്റ്ലൈറ്റാണ് ആനന്ദ്.
- ISRO യുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) സാറ്റ്ലൈറ്റിനെ വഹിക്കും.
- എർത്ത് ഇമേജിംഗിനായി ഉപയോഗപ്പെടുത്തുന്ന ഉപഗ്രഹങ്ങളാണ് ഹൈപ്പർസ്പെക്ട്രൽ സാറ്റ്ലൈറ്റുകൾ.
- 2022 നവംബർ 26ന് ഐഎസ്ആർഒയുടെ സ്പേസ് പോർട്ടലിൽ നിന്ന് സാറ്റ്ലൈറ്റ് വിക്ഷേപിക്കും.
- 15 കിലോയിൽ താഴെ ഭാരവും ആകെ 150ലധികം തരംഗദൈർഘ്യവുമുള്ള ഒരു ഹൈപ്പർസ്പെക്ട്രൽ മൈക്രോസാറ്റലൈറ്റാണ് ആനന്ദ്.
- 10ൽ താഴെ തരംഗദൈർഘ്യമുള്ള നോൺ-ഹൈപ്പർസ്പെക്ട്രൽ ഉപഗ്രഹങ്ങളേക്കാൾ കൂടുതൽ വിശദമായി എർത്ത് ഇമേജിംഗ് നടത്താൻ ആനന്ദിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഗുണങ്ങളെന്തെല്ലാം?
ഉപഗ്രഹത്തിൽ നിന്നുള്ള ചിത്രങ്ങൾ, കീടബാധ, കാട്ടുതീ എന്നിവ കണ്ടെത്താനും മണ്ണിന്റെ സമ്മർദ്ദം, എണ്ണ ചോർച്ച എന്നിവ തിരിച്ചറിയാനും ഉപയോഗിക്കാം. ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ വാണിജ്യ ഉപഗ്രഹം വിക്ഷേപിക്കുന്ന ആദ്യ സ്റ്റാർട്ടപ്പായി ഏപ്രിലിൽ തന്നെ പിക്സെൽ മാറിയിരുന്നു.
ധാതു നിക്ഷേപങ്ങൾ തിരിച്ചറിയുന്നതിനായി Rio Tinto പോലുള്ള മൈനിംഗ് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി പിക്സെൽ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. നിലവിൽ 100 പേരടങ്ങുന്ന ഒരു ടീമാണ് പിക്സലിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
Pixxel is preparing to send its third hyperspectral satellite into orbit. The Polar Satellite Launch Vehicle (PSLV), the workhorse of the Indian Space Research Organisation (ISRO), will carry the earth imaging satellite “Anand” into orbit on November 26 from the spaceport of the national space agency at Sriharikota off the coast of Andhra Pradesh.