ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നാഷണൽ മെന്റർഷിപ്പ് പ്ലാറ്റ്‌ഫോമായ MAARG പോർട്ടലിൽ രജിസ്‌ട്രേഷനായി സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചു. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിലവിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ് രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം.

എന്താണ് MAARG പോർട്ടൽ?

സ്റ്റാർട്ടപ്പുകൾക്കായി മെന്റർഷിപ്പ്, സഹായം, പിന്തുണ എന്നിവയുറപ്പാക്കുന്ന ഒരു ഏകജാലക പ്ലാറ്റ്ഫോമാണ് MAARG. വളർച്ച, സ്ട്രാറ്റജി എന്നിവയിൽ വ്യക്തിഗത മാർഗനിർദേശം ലഭിക്കുന്നതിന്, സ്റ്റാർട്ടപ്പുകൾക്ക് അക്കാദമിക് വിദഗ്ധർ, വ്യവസായ വിദഗ്ധർ, വിജയം നേടിയ സംരംഭകർ, പരിചയസമ്പന്നരായ നിക്ഷേപകർ തുടങ്ങിയവരുമായി ഫലപ്രദമായി ബന്ധപ്പെടാനാകും. മെന്റർഷിപ്പ് പ്രോഗ്രാമുകൾ, വീഡിയോ, ഓഡിയോ കോൾ ഓപ്ഷനുകൾ മുതലായവ പോർട്ടലിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

MAARG പോർട്ടൽ എന്തിന്?

MAARG പോർട്ടലിന്റെ ലക്ഷ്യങ്ങൾ ഇവയാണ് –

  1. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ജീവിതചക്രത്തിലുടനീളം, അവർ കൈകാര്യം ചെയ്യുന്ന പ്രത്യേക മേഖല കേന്ദ്രീകരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുണ എന്നിവ നൽകുക
  2. മെന്ററിംഗ് നൽകുന്നവർക്കും, മെന്റർഷിപ്പ് ആവശ്യമുള്ള സ്റ്റാർട്ടപ്പുകൾക്കുമിടയിലുള്ള ഒരു ഇടനില പ്ലാറ്റ്ഫോമായി പ്രവർത്തിക്കുക.
  3. മെന്ററിംഗ് പ്രവർത്തനങ്ങൾ സമയബന്ധിതമായി ട്രാക്കുചെയ്യുന്നു

The Department for Promotion of Industry and Internal Trade (DPIIT) has issued a call for startup applications for registration on the MAARG portal, the National Mentorship Platform by Startup India, in an effort to improve the startup ecosystem in the nation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version