രാജ്യത്ത് ഗിയറുകളോടു കൂടിയ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടോർബൈക്ക് പുറത്തിറക്കി അഹമ്മദാബാദ് ആസ്ഥാനമായുള്ള ടെക്നോളജി സ്റ്റാർട്ടപ്പ് മാറ്റർ (Matter). മാറ്ററിന്റെ അഹമ്മദാബാദിലെ യൂണിറ്റ് കേന്ദ്രീകരിച്ചായിരിക്കും ഇവ നിർമ്മിക്കുന്നത്. ടച്ച്-എനേബിൾഡ് 7 ഇഞ്ച് വെഹിക്കിൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബൈക്കിന്റെ പ്രധാന സവിശേഷതയാണ്. അത്യാധുനിക പ്രോസസർ, 4ജി കണക്റ്റിവിറ്റി, ആൻഡ്രോയിഡ് സോഫ്റ്റ്വെയർ എന്നിവയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഗിയർ പൊസിഷൻ, റൈഡിംഗ് മോഡ്, നാവിഗേഷൻ, കോൾ കൺട്രോൾ എന്നിങ്ങനെ റൈഡർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്ന തരത്തിലാണ് യൂസർ ഇന്റർഫേസ് (UI).
ഈ ടെക്നോളജിയുടെ ഓരോ കളികളേ!
ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഇന്റലിജന്റ് തെർമൽ മാനേജ്മെന്റ് സിസ്റ്റം പോലുള്ള ഒന്നിലധികം സാങ്കേതികവിദ്യകളാണ് വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. ബൈക്കിലുള്ള ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, സുരക്ഷ, കാര്യക്ഷമത എന്നിവ തുടർച്ചയായി നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൈപ്പർഷിഫ്റ്റ് മാനുവൽ ഗിയർബോക്സാണ് ഇ- ബൈക്കിന് കരുത്തേകുന്നത്. ഒരൊറ്റ സോക്കറ്റിലൂടെ, ബൈക്കിന്റെ സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് എന്നിവ സാധ്യമാകും. മൂന്ന് വേരിയന്റുകളിലെത്തുന്ന ബൈക്കിന് 125 മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. 5 മണിക്കൂർ കൊണ്ട് ബൈക്ക് പൂർണ്ണമായും ചാർജ് ചെയ്യാം. 10.5 കിലോവാട്ടിന്റെ മോട്ടോർ 520 എൻഎം ടോർക്കാണ് ഉൽപ്പാദിപ്പിക്കുന്നു. 2023 ആദ്യത്തോടെ ബൈക്കിന്റെ പേരും, വിലയും മാറ്റർ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആ സമയം തന്നെ വാഹനത്തിന്റെ ബുക്കിംഗും ആരംഭിക്കും.
Matter, a technology start-up, has unveiled India’s first electric geared motorbike. The bike has been designed to be used on both roads and trails.