എഡ് ടെക്കിന് പിന്നാലെ ഫുഡ് ഡെലിവറിയും അവസാനിപ്പിക്കാൻ Amazon  Amazon  to shut down 'Amazon Foods'

എഡ് ടെക്കിന് പിന്നാലെ ഫുഡ് ഡെലിവറിയും ?

ജീവനക്കാരുടെ പിരിച്ചുവിടൽ തുടരുന്നതിനിടെ, 2022 അവസാനത്തോടെ രാജ്യത്തെ ഫുഡ് ഡെലിവറി ബിസിനസ്സ് അവസാനിപ്പിക്കാൻ ആമസോൺ തീരുമാനിച്ചു. 2023 ജനുവരി 31 വരെ എല്ലാ ആമസോൺ ടൂളുകളിലേക്കും റെസ്റ്റോറന്റുകൾക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. എല്ലാ പേയ്‌മെന്റുകളും, മറ്റ് കരാർ ബാധ്യതകളും പൂർത്തീകരിക്കുമെന്ന് റെസ്റ്റോറന്റ് പങ്കാളികൾക്ക് ആമസോൺ ഉറപ്പു നൽകിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലെ പ്രാദേശിക ബിസിനസ്സിൽ 6.5 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് ആമസോണിനുള്ളത്.

ആമസോണിന്റെ 2021ലെ ആകെ വ്യാപാരമൂല്യം 18 ബില്യൺ ഡോളറിനും 20 ബില്യൺ ഡോളറിനും ഇടയിലാണ്. ഇന്ത്യയിലെ സ്മാർട്ട്‌ഫോണുകൾ, ഫാഷൻ & ബ്യൂട്ടി തുടങ്ങിയവയിലുള്ള നിക്ഷേപം തുടരുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷത്തോടെ, രാജ്യത്തെ ആമസോൺ എഡ്‌ടെക് സർവീസ് അക്കാദമി അടച്ചുപൂട്ടുമെന്ന് ഈ ആഴ്ച ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.

തുടങ്ങിവച്ചു……ക്ലിക്കായില്ല !

2020 മെയ് മാസമാണ് കമ്പനി ആമസോൺ ഫുഡ്സ് എന്ന പേരിൽ രാജ്യത്ത് ഫുഡ് ഡെലിവറി ബിസിനസ്സ് ആരംഭിച്ചത്. ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും, കൂടുതൽ വിപുലീകരണ ശ്രമങ്ങളുണ്ടായില്ല. ഇങ്ങനെയുള്ള തീരുമാനങ്ങളൊന്നും കമ്പനി നിസാരമായി എടുക്കുന്നതല്ല, നിലവിലെ ഉപഭോക്താക്കളെയും പങ്കാളികളെയും നിലനിർത്തുന്നതിനാണ് പ്രഥമ പരി​ഗണന നൽകുന്നത്. ഈ തീരുമാനം അതിന്റെ ഭാ​ഗമായാണെന്നും ആമസോൺ പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഫുഡ് ഡെലിവറി മാർക്കറ്റ് 20 ബില്യൺ ഡോളർ മൂല്യമുള്ളതായി മാറുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

Amazon plans to shut down ‘Amazon Food’. It is the firm’s food delivery service in Bengaluru. The shutdown will happen in a phased manner.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version