ഓഷ്യൻസാറ്റ് 6 ഉൾപ്പെടെ 9 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച പിഎസ്എൽവി-സി 54 ദൗത്യം ISRO ഏറ്റെടുത്തതിൽ ഏറ്റവും ദൈർഘ്യമേറിയത്.
9 ഉപഗ്രഹങ്ങളേയും വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കുന്നതിന് 2.17 മണിക്കൂറാണ് എടുത്തത്. ഭ്രമണപഥം മാറ്റാൻ പിഎസ്എൽവി റോക്കറ്റിൽ രണ്ട് ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (Orbit Change Thrusters) ഉപയോഗിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ശനിയാഴ്ച്ചയായിരുന്നു പിഎസ്എൽവി-സി 54 വിക്ഷേപിച്ചത്. സമുദ്ര നിരീക്ഷണത്തിനായി വിക്ഷേപിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് 1172 കിലോ ഭാരമുളള Earth Observation Satellite-6 (EOS-6). ഓഷ്യൻ കളർ മോണിറ്റർ, സീ സർഫേസ് ടെമ്പറേച്ചർ മോണിറ്റർ, Ku-Band scatterometer എന്നിങ്ങനെ മൂന്ന് സമുദ്ര നിരീക്ഷണ സെൻസറുകൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യത്തേതാണ് ഇത്.
മത്സ്യവിഭവലഭ്യത, സമുദ്രത്തിലെ കാർബൺ ആഗിരണം ചെയ്യൽ, ഹാനികരമായ ആൽഗകൾ, കാലാവസ്ഥാ പഠനങ്ങൾ ഫൈറ്റോപ്ലാങ്ക്ടൺ നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇത് സഹായകമാകും.
വിക്ഷേപണത്തിൽ ഡിപ്ലോമാറ്റിക് സാറ്റ്ലൈറ്റും
8 നാനോ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിൽ വിക്ഷേപിച്ചു. ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാൻ വികസിപ്പിച്ച നാനോ സാറ്റലൈറ്റ് INS-2B ഈ വിക്ഷേപണത്തിന്റെ ഭാഗമായിരുന്നു. ഭൂട്ടാനീസ് എഞ്ചിനീയർമാർക്ക് ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഉപഗ്രഹ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും പരിശീലനം നൽകി. പുതുതായി വിക്ഷേപിച്ച ഈ ഉപഗ്രഹം ഭൂട്ടാന്റെ പ്രകൃതി വിഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ രാജ്യത്തെ സഹായിക്കുന്നതിന് ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ നൽകും. സ്പേസ് സ്റ്റാർട്ടപ്പ് പിക്സലിന്റെ ആനന്ദ്, ധ്രുവ സ്പേസിന്റെ 2 തൈബോൾട്ട് (thybolt) സാറ്റലൈറ്റുകൾ Astrocast ന്റെ നാല് സാറ്റലൈറ്റുകളും വിക്ഷേപണത്തിൽ ഉൾപ്പെട്ടിരുന്നു. EOS-6, ഡിപ്ലോമാറ്റിക് സാറ്റ്ലൈറ്റ് INS-2B ഒഴികെയുളളവയെല്ലാം വാണിജ്യവിക്ഷേപണങ്ങളാണ്. പിഎസ്എൽവി-സി 54 ഇസ്രോയുടെ(ISRO) 56-മത്തെ ദൗത്യമാണ്.
ISRO successfully launched PSLV-C54 carrying nine satellites. There were one EOS-06 satellite and eight nano-satellites. EOS-06 is the third-generation satellite in the Oceansat series.It will observe ocean colour data, sea surface temperature, wind vector data etc…