സംരംഭകത്വത്തിന്റെ സാധ്യതകളും പുതിയ പ്രവണതകളും പരിചയപ്പെടുത്താൻ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച സ്റ്റാര്‍ടപ്പ് വര്‍ക് ഷോപ്പ് നൂറുകണക്കിന് വനിതകളുടെ സംഗമവേദിയായി.
സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏജന്‍സികളെയും ബന്ധിപ്പിച്ച് അഭ്യസ്തവിദ്യരായ യുവതികളെ സംരംഭകത്വത്തിലേക്ക് നയിക്കുക, സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ദ്വിദിന വർക്ക്ഷോപ്പ്.
സൂക്ഷ്മ സംരംഭങ്ങളിലൂടെ സ്ത്രീകൾക്ക് മികച്ച വരുമാനം ആർജ്ജിക്കാൻ മികച്ച പങ്കാണ് കുടുംബശ്രീ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം വി ഗോവിന്ദന്‍മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സി.ഡയറക്ടര്‍ ജാഫര്‍ മാലിക് മുഖ്യ പ്രഭാഷണം നടത്തി.
പുതിയ കാലത്തെ സംരംഭക സാധ്യതകള്‍ എന്ന വിഷയത്തില്‍ നോളജ് ഇക്കോണമി മിഷന് ജനറല്‍ മാനേജര്‍ പി എം റിയാസ് ക്ലാസെടുത്തു.
വനിത സംരംഭകരായ നിഷ കൃഷ്ണന്, സംഗീത അഭയ്, ഹര്‍ഷ പുതുശ്ശേരി, ആയിഷ സമീഹ തുടങ്ങിയവര്‍ സംരംഭക ജീവിതത്തിലെ വെല്ലുവിളികളെയും വിജയങ്ങളെയും കുറിച്ച് കുടുംബശ്രീ അംഗങ്ങളോട് സംസാരിച്ചു.
സംരംഭകത്വത്തിന്റെ നൂതന സാധ്യതകളും പ്രവണതകളും പരിചയപ്പെടുന്നതിനാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ടപ് വര്‍ക് ഷോപ് സംഘടിപ്പിച്ചത്. 18 നും 40 വയസ്സിനും ഇടയിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ് അംഗങ്ങളാണ് പങ്കെടുത്തത്. കുടുംബശ്രീക്ക് കീഴിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് ലക്ഷ്യമിട്ട പരിപാടി ഇത്തരത്തിൽ സംസ്ഥാനത്ത് ആദ്യത്തേതാണ്.
ആന്തൂര്‍ നഗരസഭാ ചെയർമാൻ പി മുകുന്ദന്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓർഡിനേറ്റര്‍ ഡോ.എം സുര്‍ജിത്, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലൈഫോളജി സി ഇ ഒ പ്രവീണ്‍ പരമേശ്വര്‍ ആമുഖഭാഷണം നടത്തി. കുടുംബശ്രീയും സംരംഭക പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സിയും സ്റ്റാർട്ടപ്പുകൾക്കുളള പിന്തുണ: സ്കീമുകളും പരിപാടികളും എന്ന വിഷയത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡവലപ്മെന്റ് കോ-ഓർഡിനേറ്റർ സയ്യിദ് സവാദും സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം, ലീഡ്ബാങ്ക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികളും വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
A startup workshop was conducted by Kudumbashree for the young Entrepreneurs of Thaliparamba constituency, Kannur. The two-day workshop was intended to bring the possibilities and new trends of Entrepreneurship. It was aimed at connecting the Government systems and agencies to guide the educated young women towards Entrepreneurship and enable them to the limelight and financial self-reliance.