2022 നവംബറിൽ രാജ്യത്തെ കാർ വിൽപ്പന റെക്കോർഡ് ഉയരത്തിലെത്തിയെന്ന് റിപ്പോർട്ട്.

ബംബർ അടിച്ച് നവംബർ! കാശ് വാരിയവർ ആരൊക്കെ? Automakers in India witness record sales in November

സൂപ്പർ നവംബർ !

ഏറ്റവും നേട്ടം കൊയ്യുന്നത് ആഭ്യന്തര കാർ നിർമ്മാതാക്കളായ ടാറ്റയും മഹീന്ദ്രയുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ടാറ്റ മോട്ടോഴ്‌സ് ഡെസ്പാച്ചുകളും 55 ശതമാനം ഉയർന്ന് 46,425 യൂണിറ്റിലെത്തി. നവംബറിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിൽപ്പന 56 ശതമാനം വർധിച്ച് 30,238 യൂണിറ്റുകളായി.

അതേസമയം, വിദേശ കാർ ബ്രാൻഡുകളായ ടൊയോട്ട, നിസാൻ മോട്ടോർ എന്നിവയുടെ വിൽപ്പനയിൽ യഥാക്രമം 9.4, 9.5 ശതമാനം കുറവും കാണിക്കുന്നു. അതേസമയം, മികച്ച 10 പാസഞ്ചർ വാഹന നിർമ്മാതാക്കളുടെ ക്യുമുലേറ്റീവ് ഡെസ്പാച്ചുകൾ 31.7 ശതമാനം ഉയർന്ന് മൂന്നു ലക്ഷത്തി പതിനായിരത്തി എണ്ണൂറ്റിയേഴ് (310,807) യൂണിറ്റുകളായി വർധിച്ചു. തുടർച്ചയായ ആറാം മാസമാണ് രാജ്യത്തെ ആഭ്യന്തര കാർ വിൽപ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിടുന്നത്.

2022 ഡിസംബർ അവസാനമെത്തു മ്പോഴേയ്ക്കും 3.8 ദശലക്ഷം യൂണിറ്റിന്റെ വിൽപനയാണ് മാരുതി സുസൂക്കി പ്രതീക്ഷിക്കുന്നത്.
2018ലെ കമ്പനിയുടെ ഏറ്റവുമുയർന്ന വിൽപനയായ 3.3 ദശലക്ഷത്തെ മറികടക്കുന്നതാണ് ഇത്.

സെമി കണ്ടക്ടറുകൾ തുണച്ചു

സെമി കണ്ടക്ടറുകളുടെ ലഭ്യതയാണ് കാറുകളുടെ റെക്കോർഡ് ഉൽപ്പാദനത്തിനും, വിപണനത്തിനും സഹായകരമായതെന്ന് വിലയിരുത്തുന്നു. എൻട്രി, കോംപാക്‌ട്, എസ്‌യുവി സെഗ്‌മെന്റുകളി ലുൾപ്പെടുന്ന വാഹനങ്ങളുടെ വിൽപ്പനയിലും നവംബർ മാസം 20.6% ഉയർച്ചയുണ്ടായി.
ആഭ്യന്തര വിപണിയിൽ 132,395 യൂണിറ്റിന്റെ ഉയർച്ച രേഖപ്പെടുത്തി.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപ്പന 29.7 ശതമാനം ഉയർന്ന് 48,003 യൂണിറ്റിലെത്തി. Kia India, Honda Cars, MG Motor, Skoda Auto എന്നിവയുൾപ്പെടെ മറ്റു കാർ നിർമ്മാണ കമ്പനികളെല്ലാം നവംബറിൽ ഉയർന്ന വിൽപ്പന വളർച്ച കൈവരിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version