സെൻ മൊബിലിറ്റിയുടെ (Zen Mobility) ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളുടെ ആദ്യ ശ്രേണി പ്രഖ്യാപിച്ചു. മൾട്ടി പർപ്പസ് ഫോർ വീലറായ ‘സെൻ മാക്സി പോഡ്’, പർപ്പസ് ഡ്രൈവ് കാർഗോ ത്രീ വീലറായ ‘സെൻ മൈക്രോ പോഡ്’ എന്നിവയാണ് വാഹനങ്ങൾ.
- സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് രണ്ട് വാഹനങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- ഈ ലൈറ്റ് ഇലക്ട്രിക് വെഹിക്കിളുകൾ (LEV) മികച്ച കാര്യക്ഷമത, ഉൽപ്പാദനക്ഷമത, സുരക്ഷ, എന്നിവ വാഗ്ദാനം ചെയ്യുന്നു. റൈഡർമാരുടെയും ഡെലിവറി പങ്കാളികളുടെയും ലാസ്റ്റ് മൈൽ ഡെലിവറി ആശങ്കകൾ പരിഹരിക്കാനാണ് മൈക്രോ പോഡ് ലക്ഷ്യമിടുന്നത്.
- യാത്രയ്ക്കും സാധനങ്ങൾ എത്തിക്കുന്നതിനും വേണ്ടിയാണ് മാക്സി പോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Also Read: Latest Automobile News
ഇന്ത്യയിൽ നിർമിക്കും
ജർമ്മനിയിൽ രൂപകല്പന ചെയ്ത ഈ വാഹനങ്ങൾ തദ്ദേശീയമായി ഘടകങ്ങൾ ഏകോപിപ്പിച്ച് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. 2023ഓടെ മൈക്രോ പോഡ് പുറത്തിറങ്ങും. വരും വർഷങ്ങളിൽ മാക്സി പോഡ് വിപണിയിലെത്തും. സെൻസിന്റെ പേറ്റന്റ് നേടിയ ഇവി ഡ്രൈവ്ട്രെയിൻ (EV Drivetrain) സാങ്കേതികവിദ്യയാണ് കസ്റ്റമൈസ് ചെയ്യാവുന്ന മൈക്രോ പോഡ് നൽകുന്നത്. ഡ്രൈവിംഗ് ക്ഷമത, ഡ്യൂറബിലിറ്റി, പെർഫോമൻസ് തുടങ്ങിയ വിവിധ ഫീച്ചറുകൾക്ക് മൈക്രോ പോഡിന് ARAI സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. കാർബൺ ഫൈബറിന്റെയും ഗ്ലാസ് ഫൈബറിന്റെയും സംയോജനമാണ് ഷാസി. അതിനാൽ ഇവികൾക്ക് സുഗമമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കാൻ സാധിക്കും.
The first range of electric mobility solutions by Zen Mobility has been announced. The vehicles are ‘Zen Maxi Pod’, a multi-purpose four-wheeler, and ‘Zen Micro Pod’, a purpose-driven cargo three-wheeler. Both vehicles have been designed in a way to ensure comfort and convenience.