രാജ്യത്ത് ആദ്യമായി ATM വഴി ഇനി സ്വർണനാണയങ്ങളും ലഭിക്കും.

ലോകത്തിലെ തന്നെ ആദ്യത്തെ റിയൽ ടൈം GOLD ATM ആണിതെന്ന് Goldsikka അവകാശപ്പെടുന്നു.

ഹൈദരാബാദിൽ ബീഗംപേട്ടിലാണ് GOLD ATM പ്രവർത്തിക്കുന്നത്.

ഹൈദരാബാദ് സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ് ടെക്‌നോളജീസിന്റെ സാങ്കേതിക സഹായത്തോടെയാണ് ATM പ്രവർത്തിക്കുന്നത്. 0.5 gm to 100 ഗ്രാം വരെയുളള സ്വർണനാണയങ്ങളാണ് ATM വഴി ലഭിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വ്യത്യസ്ത മൂല്യങ്ങളിലുള്ള സ്വർണ്ണ നാണയങ്ങൾ വാങ്ങാം. വിലകൾ സ്‌ക്രീനിൽ വായിക്കാവുന്നതാണ്.

999 പ്യൂരിറ്റി സർട്ടിഫിക്കേഷനുളള നാണയങ്ങളാണ് നൽകുന്നതെന്ന് Goldsikka CEO, Sy Taruj വ്യക്തമാക്കി. ടാംപർ പ്രൂഫ് പാക്കുകളിലാണ് വിതരണം.

ഹൈദരാബാദിലെ എയർപോർട്ട്, ഓൾഡ് സിറ്റി എന്നിവിടങ്ങളിൽ മൂന്ന് മെഷീനുകൾ സ്ഥാപിക്കും. കരിംനഗർ, വാറങ്കൽ എന്നിവിടങ്ങളിലും സമീപഭാവിയിൽ ഗോൾഡ് എടിഎം അവതരിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയൊട്ടാകെ 3,000 മെഷീനുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്ന് Sy Taruj പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായ സ്റ്റാർട്ടപ്പായ ഓപ്പൺക്യൂബ് ടെക്‌നോളജീസിന്റെ സാങ്കേതിക പിന്തുണയോടെയാണ് ഗോൾഡ്‌സിക്ക GOLD ATM പ്രവർത്തിക്കുന്നത്.

Related News: ATM വഴി നല്ല ചൂടൻ ഇഡ്ലിയും! | സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നവർ ഇത് അറിയണം

India opens its first gold ATM at Begumpet, Hyderabad. It is also the world’s first real-time gold ATM. Goldsikka’s ATM dispenses gold coins of different denominations. It ranges from 0.5 gm to 100 gms

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version