വൻകിട ടെക് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിനുമൊക്കെ ഇപ്പോൾ അത്ര നല്ല കാലമല്ല.
വിവിധ രാജ്യങ്ങളിലായി അന്വേഷണം നേരിടുകയും പിഴ ഒടുക്കുകയും ചെയ്യുകയാണ് ടെക് വമ്പൻമാർ. യുഎസിൽ വരാൻ പോകുന്ന ഒരു പുതിയ നിയമം ഇപ്പോൾ മെറ്റയ്ക്ക് തലവേദനയായിരിക്കുകയാണ്.
മീഡിയ ബില്ലിൽ യുഎസ് കോൺഗ്രസ് വരുത്താൻ പോകുന്ന മാറ്റങ്ങളാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്.
യുഎസിൽ മീഡിയ ബിൽ പാസാക്കിയാൽ പ്ലാറ്റ്ഫോമിൽ നിന്ന് വാർത്തകൾ നീക്കം ചെയ്യുമെന്നാണ് മെറ്റ ഭീഷണിപ്പെടുത്തിയത്. യുഎസ് കോൺഗ്രസ് പരിഗണിക്കുന്ന ബില്ലിലേക്ക് ജേണലിസം കോമ്പറ്റീഷൻ ആൻഡ് പ്രിസർവേഷൻ ആക്ട് ചേർക്കുന്നതാണ് മെറ്റയെ ചൊടിപ്പിച്ചത്. പ്രാദേശിക വാർത്താ ബില്ലിന് അംഗീകാരം ലഭിച്ചാൽ ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയുമായി മാധ്യമസ്ഥാപനങ്ങൾക്ക് പ്രതിഫലസംബന്ധമായ ചർച്ചകൾ എളുപ്പമാകും.
ന്യൂസ് ക്രിയേറ്റർമാരുടെ ഉളളടക്കങ്ങളിലൂടെ ലഭിച്ച ക്ലിക്കുകളിലൂടെയും പരസ്യങ്ങളിലൂടെയും നേടിയ വരുമാനത്തിന് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ട അവസ്ഥയാകും. ന്യൂസ് ഫീഡിൽ വരുന്ന വാർത്തകൾക്ക് പ്രതിഫലം നൽകുന്നത് സംബന്ധിച്ച് നിലവിൽ മെറ്റ പോലുളള വൻകിട കമ്പനികളുടെ ആധിപത്യമാണ് നില നിൽക്കുന്നത്. പ്രതിസന്ധിയിലായ വാർത്താ വ്യവസായത്തെ സഹായിക്കുന്നതിനുള്ള മാർഗമായിട്ടാണ് ബിൽ പരിഗണിക്കുന്നത്. News Media Bargaining Cod നിലവിൽ വരുന്നത് മാധ്യമമേഖലക്ക് ആശ്വാസവും ടെക് കമ്പനികൾക്ക് തിരിച്ചടിയുമാകും.
2021ൽ ഓസ്ട്രേലിയയിൽ സമാനമായ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ഇതോടെ കുറച്ച് കാലത്തേക്ക് ന്യൂസ് ഫീഡുകൾ ഫേസ്ബുക്ക് നിർത്തി വച്ചിരുന്നു. ഇപ്പോൾ ഓസ്ട്രേലിയയുടെ ചുവട് പിടിച്ച് ന്യൂസിലൻഡിലും നിയമം വരികയാണ്. മെറ്റയും ഗൂഗിളും പോലുളള കമ്പനികൾ മീഡിയ കമ്പനികൾക്ക് പ്രാദേശിക വാർത്താ ഉള്ളടക്കത്തിന് പണം നൽകണമെന്ന് ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരുമെന്ന് ന്യൂസിലാൻഡ് സർക്കാർ അറിയിച്ചു. കാനഡയിലും സമാന നിയമം നേരത്തെ നടപ്പാക്കിയിരുന്നു. Facebook parent Meta may remove news from its platform if US Congress passes media bill. Lawmakers are considering enforcing the Journalism Competition and Preservation Act. The bill aims to help the struggling news industry.
Also Read: മീഡിയ കോൺഗ്രസ് അബുദാബിയിൽ